പിണറായി വിജയനെ കുറ്റപ്പെടുത്തി കയ്യടി നേടാനാണ് ഭാവമെങ്കിൽ ചിലതു ചെയ്യേണ്ടിവരും. ഭരണം പോയാലും അതു ചെയ്യും’ ; രമയ്ക്ക് വധഭീഷണി

ആർഎംപി നേതാവും വടകര എംഎൽഎയുമായ കെ.കെ. രമയ്ക്കു വധഭീഷണി. തിരുവനന്തപുരത്തെ എംഎൽഎ ഓഫിസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. പയ്യന്നൂർ സഖാക്കൾ എന്ന പേരിലുള്ളതാണ് കത്ത്. ‘പിണറായി വിജയനെ കുറ്റപ്പെടുത്തി…

ആർഎംപി നേതാവും വടകര എംഎൽഎയുമായ കെ.കെ. രമയ്ക്കു വധഭീഷണി. തിരുവനന്തപുരത്തെ എംഎൽഎ ഓഫിസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. പയ്യന്നൂർ സഖാക്കൾ എന്ന പേരിലുള്ളതാണ് കത്ത്. ‘പിണറായി വിജയനെ കുറ്റപ്പെടുത്തി കയ്യടി നേടാനാണ് ഭാവമെങ്കിൽ ചിലതു ചെയ്യേണ്ടിവരും. ഭരണം പോയാലും അതു ചെയ്യും’ – കത്തിൽ പറയുന്നത് ഇങ്ങനെ. അതേസമയം, തെളിവടക്കം എംഎൽഎ ഡിജിപിക്ക് പരാതി നൽകി.

മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തരവകുപ്പിനും എതിരെ നിയമസഭയില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ച കെ.കെ.രമയ്‌ക്കെതിരെ മുന്‍ മന്ത്രി എം.എം. മണി 'വിധവയായത് വിധി' പരാമര്‍ശം നടത്തിയത് വന്‍ വിവാദമായിരുന്നു. മുഖ്യമന്ത്രിയെ നിരന്തരം വിമര്‍ശിക്കുന്ന സാഹചര്യത്തിലാണ് രമയ്‌ക്കെതിരെ പരാമര്‍ശം നടത്തിയതെന്നായിരുന്നു എം.എം.മണിയുടെ വിശദീകരണം. സ്പീക്കര്‍ എം.ബി.രാജേഷ് ഇതിനെതിരെ രംഗത്തെത്തിയതോടെ മണി പ്രസ്താവന പിന്‍വലിക്കുകയായിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story