
അപകടകെണിയായി റോഡരികിലെ വൈദ്യുതി ഫ്യൂസ് ബോക്‌സ്
June 12, 2018വെള്ളമുണ്ട: കുട്ടികളുള്‍പ്പെടെ നിരവധി യാത്രക്കാര്‍ കടന്നു പോകുന്ന റോഡരികില്‍ യാതൊരു സുരക്ഷാ കവചവുമില്ലാതെ വൈദ്യുതി ഫ്യൂസ് ബോക്‌സ്. തരുവണ പരിയാരമുക്ക് റോഡില്‍ പരിയാരമുക്ക് വിഭാഗം ട്രാന്‍സ്‌ഫോര്‍മറിന് ചുവട്ടിലാണ് കെഎസ്ഇബി യുടെ നിരുത്തരവാദ നടപടി.
ആറ് ഫ്യൂസ് ബോക്‌സുകളാണ് ഇവിടെയുള്ളത്. കുട്ടികള്‍ക്ക് പോലും കൈ എത്താവുന്ന വിധത്തിലാണ് ഇതുള്ളത്. തരുവണ ഗവണ്മെന്റ് യുപി സ്‌കൂളിലേക്കും തൊട്ടുത്ത മദ്രസകളിലേക്കും രാവിലെയും വൈകുന്നേരവും നിരവധി വിദ്യാര്‍ഥികള്‍ കടന്നു പോവുന്ന വഴിയാണിത്. മഴക്കാലത്ത് അറിയാതെ പച്ചിലകള്‍ കൊണ്ട് തൊട്ടാല്‍ പോലും വന്‍ ദുരന്തമുണ്ടാകാവുന്ന വിധത്തില്‍ വൈദ്യുതക്കമ്പി പുറത്ത് കാണുന്ന വിധത്തിലാണ് ഫ്യൂസ് ബോക്‌സുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ഇത് സംബന്ധിച്ച് പ്രദേശവാസികള്‍ അധികൃതരെ വിവരമറിയച്ചെങ്കിലും ഫ്യൂസ് ബോക്‌സ് കവര്‍ ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്.