ഓഗസ്റ്റ് 2 മുതൽ പ്രൊഫൈല്‍ ചിത്രമായി ദേശീയപതാക ഉപയോഗിക്കണം: മോദി

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സമൂഹമാധ്യമ അക്കൗണ്ടുകളിൽ പ്രൊഫൈല്‍ ചിത്രമായി ദേശീയപതാക ഉപയോഗിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. പ്രതിമാസ…

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സമൂഹമാധ്യമ അക്കൗണ്ടുകളിൽ പ്രൊഫൈല്‍ ചിത്രമായി ദേശീയപതാക ഉപയോഗിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’ലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് ഓഗസ്റ്റ് 2നും 15നും ഇടയിൽ പ്രൊഫൈല്‍ ചിത്രമായി ദേശീയപതാക ഉപയോഗിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്.

‘ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13 മുതൽ 15 വരെ ഹർ ഘർ തിരംഗ ക്യംപെയ്ന്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 2 മുതൽ 15 വരെ എല്ലാവരും ത്രിവർണ പതാക സമൂഹമാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രങ്ങളിൽ ഉപയോഗിക്കണമെന്ന് നിർദേശിക്കുന്നു. ത്രിവർണ പതാകയുമായി ഓഗസ്റ്റ് രണ്ടിന് പ്രത്യേക ബന്ധമുണ്ട്. പതാക രൂപകൽപ്പന ചെയ്ത പിംഗളി വെങ്കയ്യയുടെ ജന്മദിനമാണ് ഈ ദിവസം. ഞാൻ അദ്ദേഹത്തിന് പ്രണാമം അർപ്പിക്കുന്നു. മാഡം കാമയെയും ഓർക്കുന്നു’– പ്രധാനമന്ത്രി പറഞ്ഞു. ‘ഹർ ഘർ തിരംഗ’ (ഓരോ വീട്ടിലും ത്രിവർണ പതാക) ക്യാംപെയ്നിന്റെ ഭാഗമായി ഓഗസ്റ്റ് 13 മുതൽ 15 വരെ എല്ലാ വീടുകളിലും ത്രിവർണ പതാക ഉയർത്താനോ പ്രദർശിപ്പിക്കാനോ പ്രധാനമന്ത്രി നേരത്തേ ആഹ്വാനം ചെയ്തിരുന്നു.
Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story