‘കുട്ടി രാത്രി കരയുന്നു, ഉറങ്ങാനാവുന്നില്ല’; തൃശൂരിൽ മടൽ കൊണ്ട് കുട്ടിയുടെ മുഖത്തടിച്ച രണ്ടാനച്ഛൻ കസ്റ്റഡിയിൽ

തൃശൂർ : കുന്നംകുളം തുവാനൂരിൽ നാലു വയസ്സുകാരനെ രണ്ടാനച്ഛന്‍ ക്രൂരമായി മർദിച്ചു. മടൽ കൊണ്ട് കുട്ടിയുടെ മുഖത്തടിച്ചെന്നാണു പരാതി. ശരീരമാസകലം ഗുരുതര പരുക്കേറ്റ കുട്ടിയെ മെഡിക്കൽ കോളജിൽ…

തൃശൂർ : കുന്നംകുളം തുവാനൂരിൽ നാലു വയസ്സുകാരനെ രണ്ടാനച്ഛന്‍ ക്രൂരമായി മർദിച്ചു. മടൽ കൊണ്ട് കുട്ടിയുടെ മുഖത്തടിച്ചെന്നാണു പരാതി. ശരീരമാസകലം ഗുരുതര പരുക്കേറ്റ കുട്ടിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുട്ടിയെ മര്‍ദിച്ച തൂവാനൂര്‍ സ്വദേശി പ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസെടുക്കാൻ സിഡബ്ല്യുസി പൊലീസിനു നിർദേശം നൽകി.

ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. കുട്ടി രാത്രി കരയുന്നുവെന്നും അതിനാൽ ഉറങ്ങാൻ കഴിയുന്നില്ലെന്നും പറഞ്ഞാണ് പ്രസാദ് അടിച്ചതെന്നാണ് കുഞ്ഞിന്റെ അമ്മ മൊഴി നൽകിയിരിക്കുന്നത്. പരുക്കേറ്റ കുട്ടിയെ ആദ്യം കുന്നംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story