'തനിക്കെതിരെ വിമർശനമാകാം, എന്നാൽ തന്‍റെ ബോധ്യത്തിന് അനുസരിച്ചേ കാര്യങ്ങൾ ചെയ്യു'; ഓർഡിനൻസുകളിൽ ഒപ്പിടുന്ന കാര്യത്തിൽ വിട്ടുവീഴ്ച ഇല്ലെന്ന് ആവർത്തിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ന്യൂഡല്‍ഹി: ഓർഡിനൻസുകളിൽ ഒപ്പിടുന്ന കാര്യത്തിൽ വിട്ടുവീഴ്ച ഇല്ലെന്ന് ആവർത്തിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.  പഠിക്കാതെ ഓര്‍ഡിനന്‍സ് ഒപ്പിടാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. അടിയന്തര…

ന്യൂഡല്‍ഹി: ഓർഡിനൻസുകളിൽ ഒപ്പിടുന്ന കാര്യത്തിൽ വിട്ടുവീഴ്ച ഇല്ലെന്ന് ആവർത്തിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പഠിക്കാതെ ഓര്‍ഡിനന്‍സ് ഒപ്പിടാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിലാണ് ഓര്‍ഡിനന്‍സ് ഇറക്കേണ്ടത്. നിയമനിര്‍മ്മാണ അധികാരം ഗവര്‍ണറിലല്ല, നിയമസഭയിലാണ് നിക്ഷിപ്തമായിട്ടുള്ളതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.

കഴിഞ്ഞ തവണ നിയമ സഭ ചേർന്നപ്പോൾ എന്തുകൊണ്ട് അത് സഭയിൽ വച്ചില്ല.ഇത്തരത്തില്‍ ചെയ്യാതെ വീണ്ടും തന്റെ മുന്നിലേക്ക് നല്‍കുമ്പോള്‍, ഇതിലെ അടിയന്തര ആവശ്യങ്ങള്‍ സംബന്ധിച്ച് വിശദമായി പരിശോധിക്കേണ്ടതുണ്ട്. അതിനുശേഷം മാത്രമേ ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ സാധിക്കൂ. താൻ ആരുടേയും നിയന്ത്രണത്തിലല്ല. തനിക്കെതിരെ വിമർശനമാകാം. നമ്മുടേത് ജനാധിപത്യ രാജ്യമാണ്. ആര്‍ക്കും വിമര്‍ശനമുന്നയിക്കാവുന്നതാണ്. എന്നാൽ തന്റെ ബോധ്യത്തിന് അനുസരിച്ചേ കാര്യങ്ങൾ ചെയ്യു.

താന്‍ മറ്റാരുടേയും ഉപദേശപ്രകാരമല്ല പ്രവര്‍ത്തിക്കുന്നത്. സ്വന്തം മനസാക്ഷിക്കും ബോധ്യത്തിന്റെയും അടിസ്ഥാനത്തിലാണ് താന്‍ തീരുമാനങ്ങളെടുക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവർണർ ഒപ്പിടാത്തതിനാൽ ലോകായുക്ത ഓർഡിനൻസ് അടക്കം 11 ഓർഡിനൻസുകൾ ഇന്നലെ അസാാധുവായിരുന്നു.

ദില്ലിയിൽ നിന്ന് നാളെ കേരളത്തിലെത്തുന്ന ​ഗവർണറെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി നേരൽ കണ്ടേക്കാനും സാധ്യതയുണ്ട്.

Related Articles
Next Story