
നീനുവിന്റെ പഠന ചിലവും വീട് വയ്ക്കാന്‍ ധനസഹായവും സര്‍ക്കാര്‍ നല്‍കും
June 13, 2018കോട്ടയം: സ്നേഹിച്ച പെണ്ണിനെ കെട്ടിയതിന്റെ പേരില്‍ ഭാര്യ വീട്ടുകാരുടെ ക്രൂരതയ്ക്കിരയായി മരിച്ച കോട്ടയം മാന്നാനം സ്വദേശി കെവിന്റെ കുടുംബത്തിന് വീട് വയ്ക്കാന്‍ 10 ലക്ഷം രൂപ സഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്ഥലം എടുത്ത് വീടുവയ്ക്കാനുള്ള സഹായമാണ് നല്‍കുന്നത്.
ഇതോടൊപ്പം കെവിന്റെ ഭാര്യ നീനുവിന് പഠനത്തിനുള്ള സഹായവും നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. കെവിന്റെ കുടുംബത്തിന് സഹായം നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് വീണ്ടും ആവശ്യപ്പെടാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.