ഇന്ത്യന്‍ എംബസിയുടെ പേരില്‍ തട്ടിപ്പ്; വഞ്ചനയില്‍ കുടുങ്ങരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്
അബൂദബി: വ്യാജ ഇ-മെയിലുകളും സമൂഹമാധ്യമ അക്കൗ ണ്ടുകളും ഉപയോഗിച്ച് ഇന്ത്യന്‍ എംബസിയുടെ പേരില്‍ യാത്ര തട്ടിപ്പ് നടത്തുന്നതായി മുന്നറിയിപ്പ്. വ്യാജ വിലാസങ്ങളിലെ സന്ദേശങ്ങളിൽ പ്രവാസികള്‍ വഞ്ചിതരാകരുതെന്ന് അധികൃതർ…
അബൂദബി: വ്യാജ ഇ-മെയിലുകളും സമൂഹമാധ്യമ അക്കൗ ണ്ടുകളും ഉപയോഗിച്ച് ഇന്ത്യന്‍ എംബസിയുടെ പേരില്‍ യാത്ര തട്ടിപ്പ് നടത്തുന്നതായി മുന്നറിയിപ്പ്. വ്യാജ വിലാസങ്ങളിലെ സന്ദേശങ്ങളിൽ പ്രവാസികള്‍ വഞ്ചിതരാകരുതെന്ന് അധികൃതർ…
അബൂദബി: വ്യാജ ഇ-മെയിലുകളും സമൂഹമാധ്യമ അക്കൗ ണ്ടുകളും ഉപയോഗിച്ച് ഇന്ത്യന്‍ എംബസിയുടെ പേരില്‍ യാത്ര തട്ടിപ്പ് നടത്തുന്നതായി മുന്നറിയിപ്പ്. വ്യാജ വിലാസങ്ങളിലെ സന്ദേശങ്ങളിൽ പ്രവാസികള്‍ വഞ്ചിതരാകരുതെന്ന് അധികൃതർ ആവശ്യപ്പെട്ടു. യു.എ.ഇയില്‍നിന്ന് ഇന്ത്യയില്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സന്ദേശം അയച്ച് ഇന്ത്യന്‍ പൗരന്മാരെ കബളിപ്പിച്ച് പണം തട്ടുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചത്.
വഞ്ചിക്കപ്പെടാതിരിക്കാന്‍ ഇ-മെയില്‍ ഐഡികളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും യഥാര്‍ഥമാണോ വ്യാജമാണോ എന്ന് നിര്‍ബന്ധമായും പരിശോധിക്കണം. ട്വിറ്ററിലെ 'സപ്പോർട്ട് എംബസി'എന്ന പേരിലെ അക്കൗണ്ട് ഉപയോഗിച്ചും എംബസിയുടേതെന്ന് തോന്നുന്ന രീതിയിലുള്ള ഇ-മെയില്‍ ഐ.ഡി ഉപയോഗിച്ചുമാണ് തട്ടിപ്പുകാര്‍ സന്ദേശം അയക്കുന്നത്. ഈ ട്വിറ്റര്‍ അക്കൗണ്ടുമായും ഇ-മെയില്‍ ഐഡിയുമായും എംബസിക്ക് യാതൊരു ബന്ധവുമില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഔദ്യോഗിക വാർത്തകളും ചിത്രങ്ങളും പങ്കുവെച്ചാണ് 'സപ്പോർട്ട് എംബസി'പ്രവാസികളുടെ ശ്രദ്ധപിടിച്ചു പറ്റാൻ ശ്രമിച്ചത്. ജാഗ്രത പാലിക്കാൻ എംബസി നിർദേശം നൽകിയതിന് പിന്നാലെ ഈ അക്കൗണ്ട് ലോക്ക് ചെയ്തിട്ടുണ്ട്. കുറഞ്ഞ ചെലവിലും മറ്റും യാത്ര ചെയ്യാന്‍ സാധിക്കുമെന്ന രീതിയിലുള്ള മെസ്സേജുകള്‍ അയക്കുമ്പോള്‍ പ്രവാസികള്‍ അനുകൂലമായി പ്രതികരിക്കാനിടയുണ്ട്. ഈ അവസരം മുതലെടുത്ത് പണം അടക്കാന്‍ ആവശ്യപ്പെടും. പണം നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ ഒരു പ്രതികരണവും ഉണ്ടാവുകയുമില്ല. ഈ സാഹചര്യത്തിലാണ് വഞ്ചിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയത്.
ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ എംബസിയുടെ ഔദ്യോഗിക ഇ-മെയില്‍ വിലാസം, ട്വിറ്റര്‍ അക്കൗണ്ട്, ഫേസ്ബുക്ക് ഐ.ഡി എന്നിവ നല്‍കിയിട്ടുണ്ടെന്നും തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ഉറപ്പുവരുത്തണമെന്നും എംബസി അഭ്യർഥിച്ചു. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട ഇമെയിലുകളുടെ അവസാനം @mea.gov.in ഡോമെയിന്‍ വിലാസം ഉണ്ടാവുമെന്നും അറിയിപ്പിൽ വ്യക്തമാക്കി.