
ഹിമാചൽപ്രദേശിൽ മിന്നൽപ്രളയം ; പതിനാലു പേര്‍ മരിച്ചതായി സംശയം
August 20, 2022സിംല: ഹിമാചല്‍ പ്രദേശിലെ മണ്ഡി ജില്ലയില്‍ മിന്നല്‍ പ്രളയത്തിലും himachal-pradesh-flood ഉരുള്‍ പൊട്ടലിലും പതിനാലു പേര്‍ മരിച്ചതായി സംശയം.സമീപ ജില്ലകളിലും കനത്ത മഴയില്‍ ആള്‍നാശമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മണ്ഡി ബാഘി നുല്ലയില്‍ വീടു തകര്‍ന്നു കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം അര കിലോമീറ്റര്‍ അകലെ നിന്നു കണ്ടെടുത്തു. കുടുംബത്തിലെ അഞ്ചു പേരെ ഒഴുക്കിൽപെട്ടു കാണാതായി. മറ്റൊരു കുടുംബത്തിലെ എട്ടു പേര്‍ ഉരുള്‍പൊട്ടലില്‍ മരിച്ചതായി സംശയിക്കുന്നു. ഇവരുടെ വീട് പൂര്‍ണമായും തകര്‍ന്നു.
ജില്ലയിലെ ഒട്ടറെ റോഡുകള്‍ മഴയിലും മലവെള്ളപ്പാച്ചിലിലും ഒലിച്ചു പോയി. റെയില്‍വേ പാലം തകര്‍ന്നു വീണു. ഒട്ടേറെ വാഹനങ്ങള്‍ ഒഴുകിപ്പോയതായും റിപ്പോര്‍ട്ടുകളുണ്ട്.