ഇര്‍ഫാന്‍ ഹബീബ് തെരുവ് ഗുണ്ട, തനിക്കെതിരെയുളള ആക്രമണം ആസൂത്രിതം, ഗൂഢാലോചനയില്‍ വി.സിയും പങ്കാളി; ഗവര്‍ണര്‍
തിരുവനന്തപുരം: കണ്ണൂര്‍ വിസിക്കെതിരായ പരാമര്‍ശത്തെ എതിര്‍ത്ത ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെ തെരുവ് ഗുണ്ടയെന്നാണ് ഗവര്‍ണര്‍ വിശേഷിപ്പിച്ചത്. ചരിത്ര കോണ്‍ഗ്രസിലെത്തിയ തനിക്കെതിരെയുണ്ടായത് ആസൂത്രിത ആക്രമണമാണ്. തനിക്കെതിരായി ആക്രമണം നടത്താനുള്ള…
തിരുവനന്തപുരം: കണ്ണൂര്‍ വിസിക്കെതിരായ പരാമര്‍ശത്തെ എതിര്‍ത്ത ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെ തെരുവ് ഗുണ്ടയെന്നാണ് ഗവര്‍ണര്‍ വിശേഷിപ്പിച്ചത്. ചരിത്ര കോണ്‍ഗ്രസിലെത്തിയ തനിക്കെതിരെയുണ്ടായത് ആസൂത്രിത ആക്രമണമാണ്. തനിക്കെതിരായി ആക്രമണം നടത്താനുള്ള…
തിരുവനന്തപുരം: കണ്ണൂര്‍ വിസിക്കെതിരായ പരാമര്‍ശത്തെ എതിര്‍ത്ത ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെ തെരുവ് ഗുണ്ടയെന്നാണ് ഗവര്‍ണര്‍ വിശേഷിപ്പിച്ചത്. ചരിത്ര കോണ്‍ഗ്രസിലെത്തിയ തനിക്കെതിരെയുണ്ടായത് ആസൂത്രിത ആക്രമണമാണ്. തനിക്കെതിരായി ആക്രമണം നടത്താനുള്ള ഗൂഢാലോചനയില്‍ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനും പങ്കാളിയായെന്നും ഗവര്‍ണര്‍ ആരോപിച്ചു.
2019-ല്‍ ആയിരുന്നു കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസ് നടന്നത്. കണ്ണൂര്‍ വി.സി വിളിച്ചിട്ടാണ് ചരിത്രകോണ്‍ഗ്രസിന് പോയത്. പക്ഷെ തനിക്കെതിരേ ആക്രമണമുണ്ടാവുകയായിരുന്നു. തനിക്കെതിരായ ആക്രമണം ഡല്‍ഹിയില്‍ മൂന്‍ കൂട്ടി പ്ലാന്‍ ചെയ്തതാണ്. ശാരീരിക ആക്രമണത്തിന് വരുന്നതാണോ ഒരു അക്കാദമിക്കിന്റെ പണിയെന്നും ഗവര്‍ണര്‍ ചോദിച്ചു.
ആക്രമണത്തെ കുറിച്ച് മൂന്ന് തവണ റിപ്പോര്‍ട്ട് തേടിയിട്ടും മറുപടി ലഭിച്ചില്ല. ഫേസ്ബുക്ക് പോസ്റ്റിട്ടതിന് കേരളത്തില്‍ ആളുകളെ അറസ്റ്റ് ചെയ്യുന്നു. കറുത്ത ഷര്‍ട്ടിട്ട് പരിപാടിയില്‍ പങ്കെടുത്താല്‍ അറസ്റ്റ് ചെയ്യപ്പെടുന്നു. ഇതിനെല്ലാം രേഖകളുണ്ട്. എന്നാല്‍ ഗവര്‍ണര്‍ക്കെതിരെ ആക്രമണം ഉണ്ടായിട്ട് നടപടിയുണ്ടായില്ല.
കണ്ണൂര്‍ വി.സിയുടെ ക്രിമിനല്‍ മൈന്‍ഡ് വ്യക്തമാക്കാനാണ് ഇത് ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്. പക്ഷെ പരാതിക്കാരനാവാന്‍ ആഗ്രഹിക്കുന്നില്ല. പരാതി നല്‍കണമെങ്കില്‍ മൂന്ന് വര്‍ഷം മുന്നെ ആകാമയിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടനയ്ക്ക് അനുസൃതമായിട്ടേ ഞാന്‍ പ്രവര്‍ത്തികയുള്ളൂ. ഭരണഘടനയ്ക്ക് എതിരായ ഒരു പേപ്പറിലും ഒപ്പിടില്ല എന്നു ഗവര്‍ണര്‍ വ്യക്തമാക്കി.