
ഏഷ്യാ കപ്പ് പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം
August 29, 2022ദുബായ് : ഏഷ്യാ കപ്പ് പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം. പാക്കിസ്ഥാൻ ഉയർത്തിയ 147 റൺസ് പിന്തുടർന്ന ഇന്ത്യ, 19.4 ഓവറിൽ ലക്ഷ്യം കണ്ടു. അവസാന ഓവറിന്റെ നാലാം പന്തിൽ സിക്സർ പറത്തി ഹാർദിക് പാണ്ഡ്യയാണ് വിജയറൺ കുറിച്ചത്. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 148 റൺസെടുത്തത്. ബുധനാഴ്ച, ഹോങ്കോങ്ങിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. പത്തു മാസം മുൻപ്, ഇതേ സ്റ്റേഡിയത്തിൽ ഏറ്റുവാങ്ങിയ പരാജയത്തിനുള്ള ഉജ്വല മറുപടി കൂടിയായി ഈ വിജയം.