ദൃശ്യം 3 ഉദ്യോഗിക പ്രഖ്യാപനം മഴവിൽ അവാർഡ്‌സ് വേദിയിൽ നടന്നു.ജോർജുക്കുട്ടി ഒരു വരവ് കൂടി വരും

ജോർജുക്കുട്ടി ഒരു വരവ് കൂടി വരും ; ദൃശ്യം 3 ഉദ്യോഗിക പ്രഖ്യാപിച്ച് ആന്റണി പെരുമ്പാവൂർ

August 28, 2022 0 By Editor

മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളുടെ പട്ടികയിൽ ഉള്ള ദൃശ്യത്തിന്റെ മൂന്നാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ. മഴവിൽ മനോരമ എന്റർടൈൻമെന്റ്സ് അവാർഡ് 2022 വേദിയിൽ വച്ചാണ് ചിത്രത്തിന് മൂന്നാം ഭാഗം ഉറപ്പായും ഉണ്ടാകുമെന്ന് ആൻറണി പെരുമ്പാവൂർ പ്രഖ്യാപിച്ചത്.

2013 പുറത്തിറങ്ങിയ ദൃശ്യം അന്നേവരെയുള്ള മലയാള സിനിമയിലെ സകലമാന റെക്കോർഡുകളും തകർത്തെറിഞ്ഞ് വമ്പൻ വിജയമായി മാറുകയായിരുന്നു. തുടർന്ന് തമിഴ് തെലുങ്ക് കന്നട ഹിന്ദി ഭാഷകളിലായി ചിത്രം ചെയ്യപ്പെടുകയും ചെയ്തു. പോയവർഷം ചിത്രത്തിന്റെ രണ്ടാം ഭാഗവും സംവിധായകൻ ജീതു ജോസഫ് ഒരുക്കിയിരുന്നു. കോവിഡ് മഹാമാരി കിടയിൽ ചിത്രം ഒ.ടി.ടി റിലീസായിയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ഒന്നാം ഭാഗം എന്നപോലെതന്നെ രണ്ടാം ഭാഗവും ഏറെ പ്രേക്ഷക ശ്രീകാര്യത നേടിയിരുന്നു.

മലയാളത്തിന് പുറമേ അന്യഭാഷകളിലും ചിത്രത്തിന് വമ്പൻ ആരാധക പിന്തുണ ഉള്ളതിനാൽ സിനിമയുടെ മൂന്നാം ഭാഗവും കാത്തിരിക്കുന്ന പ്രേക്ഷകർ ഇന്ത്യയിൽ ഉടനീളം ഉണ്ട്.
നിലവിൽ സംവിധായകൻ ജിത്തു ജോസഫ് മോഹൻലാലിനെ തന്നെ നായകനാക്കി റാം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. വിദേശരാജ്യങ്ങളിൽ അടക്കം വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന റാം രണ്ടു ഭാഗങ്ങളായാണ് എത്തുക.