ഹർജി തള്ളിയാൽ സർക്കാരല്ലേ അപ്പീൽ നൽകേണ്ടത്, ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിന് ഹെെക്കോടതിയുടെ വിമർശനം
കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിന് ഹെെക്കോടതിയുടെ വിമർശനം. ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിന് കോടതിയെ സമീപിക്കാൻ അവകാശമുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. കേസ് പിൻവലിക്കണമെന്ന സർക്കാർ ഹർജി…
കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിന് ഹെെക്കോടതിയുടെ വിമർശനം. ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിന് കോടതിയെ സമീപിക്കാൻ അവകാശമുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. കേസ് പിൻവലിക്കണമെന്ന സർക്കാർ ഹർജി…
കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിന് ഹെെക്കോടതിയുടെ വിമർശനം. ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിന് കോടതിയെ സമീപിക്കാൻ അവകാശമുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. കേസ് പിൻവലിക്കണമെന്ന സർക്കാർ ഹർജി തള്ളിയതിനെതിരെയാണ് മോഹൻലാൽ കോടതിയെ സമീപിച്ചത്.
ഹർജി തള്ളിയാൽ സർക്കാരല്ലേ അപ്പീൽ നൽകേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. നേരത്തെ അനധികൃതമായി ആനക്കൊമ്പുകൾ കൈവശം വച്ചുവെന്ന കേസ് പിൻവലിക്കാനുള്ള ഹർജി പെരുമ്പാവൂർ മജിസ്ട്രേട്ട് കോടതിയാണ് തള്ളിയത്. ഇതിനെതിരെയാണ് മോഹൻലാൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
ഉത്തരവ് റദ്ദാക്കണമെന്നും തനിക്കെതിരായ കേസ് പിൻവലിക്കാൻ സർക്കാർ നൽകിയ അപേക്ഷ അനുവദിക്കണമെന്നുമാണ് മോഹൻലാൽ സമർപ്പിച്ച ഹർജിയിലെ ആവശ്യം. ആനക്കൊമ്പ് പിടികൂടുമ്പോൾ മോഹൻലാലിന്റെ പക്കൽ ഉടമസ്ഥാവകാശ രേഖ ഉണ്ടായിരുന്നില്ല.