പാക് പൊതുതിരഞ്ഞെടുപ്പ്: ഇമ്രാന്‍ ഖാന് എതിരാളിയായി 100 വയസുകാരിയായ ഹസ്രത്ത് ബിബി
പാക്കിസ്ഥാന്‍: മുന്‍ പാക് ക്രിക്കറ്റ് താരവും പാക്കിസ്ഥാന്‍ തെഹ്‌രിക് ഇന്‍സാഫ് പാര്‍ട്ടിയുടെ അധ്യക്ഷനുമായ ഇമ്രാന്‍ ഖാനെതിരെ 100 വയസ്സുള്ള സ്ത്രീ മത്സരിക്കുന്നു. ബാനുവിലെ ഹസ്രത്ത് ബിബിയാണ് പാക്കിസ്ഥാനിലെ…
പാക്കിസ്ഥാന്‍: മുന്‍ പാക് ക്രിക്കറ്റ് താരവും പാക്കിസ്ഥാന്‍ തെഹ്‌രിക് ഇന്‍സാഫ് പാര്‍ട്ടിയുടെ അധ്യക്ഷനുമായ ഇമ്രാന്‍ ഖാനെതിരെ 100 വയസ്സുള്ള സ്ത്രീ മത്സരിക്കുന്നു. ബാനുവിലെ ഹസ്രത്ത് ബിബിയാണ് പാക്കിസ്ഥാനിലെ…
പാക്കിസ്ഥാന്‍: മുന്‍ പാക് ക്രിക്കറ്റ് താരവും പാക്കിസ്ഥാന്‍ തെഹ്‌രിക് ഇന്‍സാഫ് പാര്‍ട്ടിയുടെ അധ്യക്ഷനുമായ ഇമ്രാന്‍ ഖാനെതിരെ 100 വയസ്സുള്ള സ്ത്രീ മത്സരിക്കുന്നു.
ബാനുവിലെ ഹസ്രത്ത് ബിബിയാണ് പാക്കിസ്ഥാനിലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എന്‍.എ 35 (ബാനു), കെപി അസംബഌ പി.കെ.89 (ബാനു 3) അസംബ്ലിയിലേക്കാണ് ഹസ്രത്ത് ബിബി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ബിബി സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് മത്സരിക്കുന്നത്. സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാനാണ് ഹസ്രത്ത് ബിബിയുടെ ലക്ഷ്യങ്ങളിലൊന്ന്.
താലിബാന്‍ ഭീകരരുടെ ശക്തികേന്ദ്രമായ അതിര്‍ത്തി പ്രദേശങ്ങളാണ് ബാനു പ്രദേശങ്ങള്‍. ഭീകര ആക്രമണങ്ങള്‍ക്ക് സാധ്യത വളരെ കൂടുതലുള്ള പ്രദേശങ്ങളാണ്. പെണ്‍കുട്ടികള്‍ക്കിടയിലെ വിദ്യാഭ്യാസം സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുമെന്ന് ഹസ്രത്ത് ബിബി വിശ്വസിക്കുന്നു.