വീണ്ടും പ്രണയപ്പക: തൃശ്ശൂരിൽ പെൺകുട്ടിയുടെ കഴുത്ത് മുറിച്ച് കൊലപ്പെടുത്താൻ ശ്രമം; യുവാവിനെ നാട്ടുകാർ പിടികൂടി

വീണ്ടും പ്രണയപ്പക: തൃശ്ശൂരിൽ പെൺകുട്ടിയുടെ കഴുത്ത് മുറിച്ച് കൊലപ്പെടുത്താൻ ശ്രമം; യുവാവിനെ നാട്ടുകാർ പിടികൂടി

September 1, 2022 0 By Editor

തൃശ്ശൂർ: തൃശ്ശൂർ എംജി റോഡിൽ പെൺകുട്ടിയെ കഴുത്ത് മുറിച്ചു കൊലപ്പെടുത്താൻ ശ്രമം. കൊടുങ്ങല്ലൂർ മേത്തല സ്വദേശി വിഷ്ണു ആണ് കുത്തിയത്. പ്രണയ നൈരാശ്യം ആണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പ്രാഥമിക വിവരം.

വിഷ്ണു പെൺകുട്ടിയെ ഷേവിങ് കത്തി ഉപയോഗിച്ച് കഴുത്തിലും പുറത്തും കുത്തി. പെൺകുട്ടിയെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. പ്രതിയെ നാട്ടുകാർ കീഴ്‌പ്പെടുത്തി പൊലീസിനെ ഏൽപ്പിച്ചു. ഇയാൾ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വൈകീട്ട് 6 മണിയോടെയാണ് സംഭവം നടന്നത്.