ഈദ്: കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വിസുകള്‍ ആരംഭിച്ചു
തിരുവനന്തപുരം: ഈദ് പ്രമാണിച്ച് അന്യസംസ്ഥാനത്തുനിന്നും കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരള ആര്‍.ടി.സി കൂടുതല്‍ സര്‍വിസുകള്‍ ആരംഭിച്ചു. ബംഗളൂരുവില്‍ നിന്നാണ് കൂടുതല്‍ സര്‍വീസ് ഒരുക്കിയിരിക്കുന്നത്. തിരക്കനുസരിച്ച് ഇനിയുള്ള…
തിരുവനന്തപുരം: ഈദ് പ്രമാണിച്ച് അന്യസംസ്ഥാനത്തുനിന്നും കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരള ആര്‍.ടി.സി കൂടുതല്‍ സര്‍വിസുകള്‍ ആരംഭിച്ചു. ബംഗളൂരുവില്‍ നിന്നാണ് കൂടുതല്‍ സര്‍വീസ് ഒരുക്കിയിരിക്കുന്നത്. തിരക്കനുസരിച്ച് ഇനിയുള്ള…
തിരുവനന്തപുരം: ഈദ് പ്രമാണിച്ച് അന്യസംസ്ഥാനത്തുനിന്നും കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരള ആര്‍.ടി.സി കൂടുതല്‍ സര്‍വിസുകള്‍ ആരംഭിച്ചു. ബംഗളൂരുവില്‍ നിന്നാണ് കൂടുതല്‍ സര്‍വീസ് ഒരുക്കിയിരിക്കുന്നത്. തിരക്കനുസരിച്ച് ഇനിയുള്ള ദിവസങ്ങളില്‍ എറണാകുളം, കണ്ണൂര്‍, പയ്യന്നൂര്‍, തൃശൂര്‍, കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് രാത്രിയില്‍ സ്‌പെഷ്യല്‍ സര്‍വിസുകള്‍ ഉണ്ടാകും.
വ്യാഴാഴ്ച കേരളത്തിലെ വിവിധയിടങ്ങളിലേക്ക് പത്തു സ്‌പെഷല്‍ സര്‍വിസുകള്‍ ഉണ്ടാകുമെന്ന് ബംഗളൂരു കേരള ആര്‍.ടി.സി കണ്ട്രോളിങ് ഇന്‍സ്‌പെക്ടര്‍ ബാബു അറിയിച്ചു. പെരുന്നാള്‍ അവധി പ്രമാണിച്ച് ജൂണ്‍ 17വരെയാണ് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്കും തിരിച്ച് ബംഗളൂരുവിലേക്കും അധിക സര്‍വിസുകള്‍ നടത്തുക.
ചെറിയ പെരുന്നാള്‍ തീയതി ഇതുവരെ സ്ഥിരീകരിക്കാത്തതിനാല്‍ നാട്ടിലേക്ക് പോകുന്നവരുടെ തിരക്ക് വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമെന്നാണ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ കണക്കൂകൂട്ടുന്നത്. അധിക സര്‍വിസുകളുടെ സമയക്രമം ഓണ്‍ലൈന്‍ സൈറ്റുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. സ്‌പെഷല്‍ സര്‍വിസുകള്‍ ഓണ്‍ലൈന്‍ വഴിയും റിസര്‍വേഷന്‍ കൗണ്ടറുകളിലൂടെ നേരിട്ടും ബുക്ക് ചെയ്യാം.
കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മൂന്നാര്‍, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലേക്കായി 16 സ്‌പെഷല്‍ സര്‍വിസുകളാണ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ കര്‍ണാടക ആര്‍.ടി.സി ഓപറേറ്റ് ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള ആര്‍.ടി.സിയുടെ ബംഗളൂരുവിലെ റിസര്‍വേഷന്‍ കൗണ്ടറുകളുമായി ബന്ധപ്പെടാം. ഫോണ്‍: 08026756666 (സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡ്), 08022221755 (ശാന്തിനഗര്‍), 8762689508 (പീനിയ).