മഴ കനക്കുന്നു; തിരുവമ്പാടിയിൽ ഉരുൾപൊട്ടൽ, മൂന്നാറിൽ വീടുകൾക്ക് നാശം
കോഴിക്കോട്∙ മലയോര മേഖലയിൽ പലയിടത്തും കനത്തമഴ. തിരുവമ്പാടി പഞ്ചായത്ത് മേലെ മറിപ്പുഴ വനമേഖലയിൽ ചൊവ്വാഴ്ച വൈകിട്ട് ഉരുള്‍പൊട്ടലുണ്ടായി. വലിയ മുഴക്കത്തോടെ മണ്ണും വെള്ളവും ഒഴുകി പോകുകയായിരുന്നെന്ന് നാട്ടുകാർ…

കോഴിക്കോട്∙ മലയോര മേഖലയിൽ പലയിടത്തും കനത്തമഴ. തിരുവമ്പാടി പഞ്ചായത്ത് മേലെ മറിപ്പുഴ വനമേഖലയിൽ ചൊവ്വാഴ്ച വൈകിട്ട് ഉരുള്‍പൊട്ടലുണ്ടായി. വലിയ മുഴക്കത്തോടെ മണ്ണും വെള്ളവും ഒഴുകി പോകുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഉരുൾപൊട്ടലിലെ മണ്ണും വെള്ളവും കല്ലും മറിപ്പുഴയിൽ പതിച്ചു. വനമേഖല ആയതിനാൽ കൃഷിനാശവും ആളപായവും ഇല്ല.
കനത്ത മഴയിൽ മൂന്നാർ വട്ടവട കോവില്ലൂരിൽ സംരക്ഷണഭിത്തി ഇടിഞ്ഞു വീണ് രണ്ടു വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ ഉണ്ടായി. ഏക്കറുക്കണക്കിന് കൃഷി നശിച്ചു. പഴത്തോട്ടം–കോവിലൂർ, വട്ടവട–കോവിലൂർ, ചിലന്തിയാർ റോഡുകളിൽ ഗതാഗതം തടസപ്പെട്ടു.
വെൺമണി സാംസ്കാരിക നിലയത്തിനു മുന്നിൽ കലുങ്ക് ഒലിച്ചു പോയി. ഇതുവഴിയുള്ള ഗതാഗതം താറുമാറായി. പോസ്റ്റുകൾ നിലംപൊത്തിയതോടെ മേഖലയിൽ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. തിങ്കളാഴ്ച രാവിലെ 11ന് തുടങ്ങിയ മഴയാണ് വട്ടവട മേഖലയിൽ നാശനഷ്ടമുണ്ടാക്കിയത്. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ, ജില്ലയുടെ മലയോര മേഖലയിലേക്ക് രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്.