കുന്നംകുളത്ത്‌ മയക്കുമരുന്നുമായി മൂന്നുപേര്‍ അറസ്‌റ്റില്‍

കുന്നംകുളം: അതിമാരക മയക്കുമരുന്നായ 25 എല്‍.എസ്‌.ഡി. സ്‌റ്റാമ്പ്‌, വട്ട്‌ ഗുളിക എന്നറിയപ്പെടുന്ന 46 മയക്ക്‌ ഗുളികകള്‍ സഹിതം മൂന്നു പേരെ കുന്നംകുളത്ത്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ചെമ്മണ്ണൂര്‍…

കുന്നംകുളം: അതിമാരക മയക്കുമരുന്നായ 25 എല്‍.എസ്‌.ഡി. സ്‌റ്റാമ്പ്‌, വട്ട്‌ ഗുളിക എന്നറിയപ്പെടുന്ന 46 മയക്ക്‌ ഗുളികകള്‍ സഹിതം മൂന്നു പേരെ കുന്നംകുളത്ത്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ചെമ്മണ്ണൂര്‍ മാമ്പറത്ത്‌ വീട്ടില്‍ മുകേഷ്‌ (24), പുതുശ്ശേരി കളരിക്കല്‍ വീട്ടില്‍ സജില്‍ (24), പാവറട്ടി ചിറ്റിലപ്പള്ളി വീട്ടില്‍ ഡാനി ജോഷി (25) എന്നിവരെയാണ്‌ കുന്നംകുളം പോലീസും ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന്‌ അറസ്‌റ്റ് ചെയ്‌തത്‌. മാസങ്ങള്‍ക്ക്‌ മുന്‍പ്‌ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മയക്കുമരുന്നുകള്‍ സഹിതം യുവ ഡോക്‌ടര്‍മാര്‍ പിടിയിലായിരുന്നു.

advt
ഇവര്‍ക്ക്‌ സ്‌ഥിരമായി മയക്കുമരുന്ന്‌ എത്തിച്ചു നല്‍കിയിരുന്നത്‌ മുകേഷ്‌ ആയിരുന്നെന്ന്‌ പോലീസ്‌ പറഞ്ഞു. പ്രതികള്‍ മയക്കുമരുന്ന്‌ ശേഖരിച്ച്‌ വാഹനത്തില്‍ വ്യാപകമായ രീതിയില്‍ വിതരണം ചെയ്‌തു വരികയായിരുന്നു. ഇതിനിടെയാണ്‌ സംശയം തോന്നിയ ലഹരി വിരുദ്ധ സ്‌ക്വാഡ്‌ ഇവരെ കേന്ദ്രീകരിച്ച്‌ അന്വേഷണം ശക്‌തമാക്കുകയും പിടികൂടുകയും ചെയ്‌തത്‌. അതിമാരക മയക്കുമരുന്നായ 23 എല്‍.എസ്‌.ഡി. സ്‌റ്റാമ്പുകള്‍ ജില്ലയില്‍നിന്നു പിടികൂടുന്നത്‌ ആദ്യമാണെന്നാണ്‌ വിവരം. കുന്നംകുളം എസ്‌.എച്ച്‌.ഒ. യു.കെ. ഷാജഹാന്‍, ലഹരി വിരുദ്ധ സ്‌ക്വാഡ്‌ എസ്‌.ഐ. പി. രാകേഷ്‌, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ സുജിത്ത്‌ ശരത്ത്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതികളെ പിടികൂടിയത്‌.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story