ഹരിപ്പാട്​ സ്വദേശിയെ ഒമാനിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

ഹരിപ്പാട്​ സ്വദേശിയെ ഒമാനിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

September 7, 2022 Off By Editor

സുഹാർ: ആലപ്പുഴ ഹരിപ്പാട്​ സ്വദേശിയെ ഒമാനിലെ സുഹാറിൽ കാറിൽ മരിച്ചനിലയിൽ കണ്ടെത്തി. മണ്ണാറശാല ഹരിപ്പാട് തുവലം പറമ്പ് സരസ്വതി നിവാസിൽ അനിൽ കുമാർ (51) നെയാണ്​ മരിച്ചനിലയിൽ കാണപ്പെട്ടത്​.

ഞായറാഴ്ച രാത്രി മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടർന്ന്​ നടത്തിയ തിരച്ചിലിലാണ്​ ചൊവ്വാഴ്ച വൈകീട്ടോടെ താമസസ്ഥലത്തിന്റെ അടുത്തു തന്നെയുള്ള ഫലജിലെ മുന്ദഖ എന്ന സ്ഥലത്ത്​ കാറിൽ മരിച്ച നിലയിൽ കാണപ്പെടുന്നത്​.

സ്വന്തമായി ഷിപ്പിങ് ക്ലിയറൻസും മറ്റു അനുബന്ധ ജോലികളും ചെയ്തുവരികയായിരുന്നു. മുമ്പ്​ ക്ലാരിയോൻ കമ്പനിയിലാരുന്നു. 26 വർഷമായി ഒമാനിലാണ് ഇദ്ദേഹം. പിതാവ്​: കേശവൻ നായർ, മാതാവ്​: സരസ്വതി അമ്മ. ഭാര്യ സംഗീത. രണ്ടുകുട്ടികളുണ്ട്​. മൃതദേഹം നാട്ടിലേക്ക്​ ​കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു