താമരശ്ശേരിയിൽ കാണാതായ എട്ടുവയസുകാരന്റെ മൃതദേഹം പുഴയിൽ

താമരശ്ശേരി അണ്ടോണയിൽ കാണാതായ എട്ടു വയസുകാരന്റെ മൃതദേഹം കണ്ടെത്തി

September 24, 2022 0 By Editor

കോഴിക്കോട്: താമരശ്ശേരി അണ്ടോണയിൽ കാണാതായ എട്ടു വയസുകാരന്റെ മൃതദേഹം കണ്ടെത്തി. വീടിനു സമീപത്തുള്ള പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് വെള്ളച്ചാൽ വി.സി. അഷ്റഫിന്റെ മകൻ മുഹമ്മദ് അമീനെ കാണാതായത്. കളരാന്തിയി ജി.എം.എൽ.പി സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

ഇന്നലെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. ഇന്ന് ഫയർഫോഴ്‌സിന്റെ മുങ്ങൽ വിദഗ്ധർ നടത്തിയ പരിശോധനയിലാണ് മുഹമ്മദ് അമീന്റെ മൃതദേഹം കണ്ടെത്തിയത്.