മണപ്പുറം ഫൗണ്ടേഷന്‍ ഒരുക്കിയ 25 സ്നേഹഭവനങ്ങള്‍ കൈമാറി
തൃശൂര്‍: വലപ്പാട് ഗ്രാമപഞ്ചായത്തിലെ 25 നിര്‍ധന കുടുംബങ്ങള്‍ക്ക് നിര്‍മിച്ചു നല്‍കിയ വീടുകളുടെ താക്കോല്‍ ദാനം മന്ത്രി കെ രാധാകൃഷ്ണന്‍(പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്ക ക്ഷേമ, ദേവസ്വം, പാര്‍ലമെന്ററികാര്യ വകുപ്പു…
തൃശൂര്‍: വലപ്പാട് ഗ്രാമപഞ്ചായത്തിലെ 25 നിര്‍ധന കുടുംബങ്ങള്‍ക്ക് നിര്‍മിച്ചു നല്‍കിയ വീടുകളുടെ താക്കോല്‍ ദാനം മന്ത്രി കെ രാധാകൃഷ്ണന്‍(പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്ക ക്ഷേമ, ദേവസ്വം, പാര്‍ലമെന്ററികാര്യ വകുപ്പു…
തൃശൂര്‍: വലപ്പാട് ഗ്രാമപഞ്ചായത്തിലെ 25 നിര്‍ധന കുടുംബങ്ങള്‍ക്ക് നിര്‍മിച്ചു നല്‍കിയ വീടുകളുടെ താക്കോല്‍ ദാനം മന്ത്രി കെ രാധാകൃഷ്ണന്‍(പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്ക ക്ഷേമ, ദേവസ്വം, പാര്‍ലമെന്ററികാര്യ വകുപ്പു മന്ത്രി) നിര്‍വഹിച്ചു. മണപ്പുറം ഫൗണ്ടേഷന്റെ സ്‌നേഹഭവനം പദ്ധതിയുടെ ഭാഗമായാണ് വീടുകള്‍ നിര്‍മിച്ചത്. ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് വീടു നിര്‍മിച്ചു നല്‍കുന്നതിന് സര്‍ക്കാരിനൊപ്പം മണപ്പുറം ഫൗണ്ടേഷന്‍ പോലുള്ള സ്ഥാപനങ്ങളും സംഘടനകളും രംഗത്തു വരുന്നത് ഏറെ പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. മണപ്പുറം ഫൗണ്ടേഷന്‍ മാനേജങിങ് ട്രസ്റ്റി വി പി നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളില്‍ ഓരോ വീടുകൾ നിര്‍മിക്കുമെന്ന് വി പി നന്ദകുമാര്‍ പറഞ്ഞു.
ചടങ്ങില്‍ അടുക്കളത്തോട്ടത്തിലേക്കുള്ള പച്ചക്കറി തൈകളുടെ വിതരണവും മണപ്പുറം ഇംപാക്ട് വാര്‍ഷിക പതിപ്പ് പ്രകാശനവും നടന്നു. ചടങ്ങില്‍ അടുക്കളത്തോട്ടത്തിലേക്കുള്ള പച്ചക്കറി തൈകളുടെ വിതരണം മന്ത്രി രാധാകൃഷ്ന്‍ വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഡി ഷിനിതയ്ക്കു കൈമാറി ഉല്‍ഘാടനം ചെയ്തു. മണപ്പുറം ഇംപാക്ട് വാര്‍ഷിക പതിപ്പും മന്ത്രി പ്രകാശനം ചെയ്തു. ചടങ്ങില്‍ സി സി മുകുന്ദന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ ഡേവിഡ് മാസ്റ്റര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി.
ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുഷമ നന്ദകുമാര്‍, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം പി എം അഹമ്മദ്, മണപ്പുറം ഫൗണ്ടേഷന്‍ സി ഇ ഒ ജോര്‍ജ് ഡി ദാസ്, മണപ്പുറം ഫിനാന്‍സ് പി ആര്‍ ഒ സനോജ് ഹെര്‍ബര്‍ട് തുടങ്ങിയവര്‍ പങ്കെടുത്തു.
മണപ്പുറം ഫൗണ്ടേഷന്റെ സിഎസ്ആര്‍ വിഭാഗത്തിന്റെ സ്വപ്ന പദ്ധതിയാണ് 'സ്നേഹഭവനം'. പദ്ധതിക്കു കീഴില്‍ നിരവധി കുടുംബങ്ങള്‍ക്കാണ് ഇതിനോടകം വീടുകള്‍ നിര്‍മിച്ചു നല്‍കിയത്. ഇതുകൂടാതെ ഒട്ടനേകം സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്.