മയക്കുമരുന്ന് ശൃംഖല തകര്‍ക്കാന്‍ ‘ഓപ്പറേഷന്‍ ഗരുഡ’; രാജ്യവ്യാപക ലഹരിവേട്ട
ന്യൂഡല്‍ഹി: രാജ്യത്തെ മയക്കുമരുന്ന് ശൃംഖല തകര്‍ക്കുക ലക്ഷ്യമിട്ട് സിബിഐ നടത്തിയ രാജ്യവ്യാപക റെയ്ഡില്‍ 175 പേര്‍ അറസ്റ്റിലായി. 127 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. നാറക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ…
ന്യൂഡല്‍ഹി: രാജ്യത്തെ മയക്കുമരുന്ന് ശൃംഖല തകര്‍ക്കുക ലക്ഷ്യമിട്ട് സിബിഐ നടത്തിയ രാജ്യവ്യാപക റെയ്ഡില്‍ 175 പേര്‍ അറസ്റ്റിലായി. 127 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. നാറക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ…
ന്യൂഡല്‍ഹി: രാജ്യത്തെ മയക്കുമരുന്ന് ശൃംഖല തകര്‍ക്കുക ലക്ഷ്യമിട്ട് സിബിഐ നടത്തിയ രാജ്യവ്യാപക റെയ്ഡില്‍ 175 പേര്‍ അറസ്റ്റിലായി. 127 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. നാറക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ , ഇന്റര്‍പോള്‍ സംസ്ഥാന പോലീസ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു സിബിഐ റെയ്ഡ്.
ഓപ്പറേഷന്‍ ഗരുഡ എന്ന പേരില്‍ നടത്തിയ റെയ്ഡില്‍ 175 മയക്കുമരുന്ന് ഇടപാടുകാരാണ് കുടുങ്ങിയത്. റെയ്ഡില്‍ ലഹരി വസ്തുക്കള്‍ അടക്കമുളള മയക്കുമരുന്നുകളും പിടിച്ചെടുത്തു. അന്താരാഷ്ട്ര ബന്ധങ്ങളുടെ രാജ്യത്തെ മയക്കുമരുന്ന് മാഫിയയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് സിബിഐ ഓപ്പറേഷന്‍.
5.125 കിലോ ഹെറോയിന്‍, 33.936 കിലോ കഞ്ചാവ്, 3.29 കിലോ ചരസ്, 1365 ഗ്രാം മെഫെഡ്രോണ്‍ ,10 ഗ്രാം ഹാഷിഷ് ഓയില്‍, നിരവധി മയക്കുമരുന്ന് ഗുളികകള്‍ തുടങ്ങിയ ലഹരി വസ്തുക്കളും സിറിഞ്ചുകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായി വിവിധ സംസ്ഥാനങ്ങളിലെ ലഹരി സംഘങ്ങള്‍ക്ക് ബന്ധമുണ്ടെന്നാണ് സിബിഐ കണ്ടെത്തിയിട്ടുളളത്.