എൻജിനീയറിങ്/ ആർക്കിടെക്ചർ; താൽക്കാലിക അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
എൻജിനീയറിങ്/ ആർക്കിടെക്ചർ കോഴ്സുകളിൽ പ്രവേശനത്തിനുള്ള രണ്ടാംഘട്ട താൽക്കാലിക അലോട്ട്മെന്‍റ് പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിൽ (www.cee.kerala.gov.in) പ്രസിദ്ധീകരിച്ചു. കാൻഡിഡേറ്റ് പോർട്ടലിലെ 'പ്രൊവിഷനൽ അലോട്ട്മെന്‍റ് ലിസ്റ്റ്' എന്ന മെനു…

എൻജിനീയറിങ്/ ആർക്കിടെക്ചർ കോഴ്സുകളിൽ പ്രവേശനത്തിനുള്ള രണ്ടാംഘട്ട താൽക്കാലിക അലോട്ട്മെന്‍റ് പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിൽ (www.cee.kerala.gov.in) പ്രസിദ്ധീകരിച്ചു. കാൻഡിഡേറ്റ് പോർട്ടലിലെ 'പ്രൊവിഷനൽ അലോട്ട്മെന്‍റ് ലിസ്റ്റ്' എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് അലോട്ട്മെന്‍റ് ഫലം പരിശോധിക്കാം.
താൽക്കാലിക അലോട്ട്മെന്‍റ് സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ വെള്ളിയാഴ്ച ഉച്ചക്ക് 12നകം [email protected] എന്ന ഇ.മെയിൽ വിലാസത്തിൽ അറിയിക്കണം. 19725 പേരാണ് എൻജിനീയറിങ് താൽക്കാലിക അലോട്ട്മെന്‍റിൽ ഉൾപ്പെട്ടത്. ആർക്കിടെക്ചറിൽ 451 പേരും ഉൾപ്പെട്ടു.
രണ്ടാംഘട്ട അലോട്ട്മെന്‍റ് വെള്ളിയാഴ്ച രാത്രി പ്രസിദ്ധീകരിക്കും. രണ്ടാം ഘട്ടത്തിൽ അലോട്ട്മെന്‍റ് ലഭിക്കുന്നവർ ബന്ധപ്പെട്ട കോളജുകളിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം. പ്രവേശന സമയക്രമം ഉൾപ്പെടെയുള്ള വിജ്ഞാപനം അലോട്ട്മെന്‍റിനൊപ്പം പ്രസിദ്ധീകരിക്കും.