നിപ വൈറസ്: കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം അവസാനിപ്പിച്ചു

June 16, 2018 0 By Editor

കോഴിക്കോട്: നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം വെള്ളിയാഴ്ച വൈകുന്നേരത്തോടെ അവസാനിപ്പിച്ചു. പകരം സംവിധാനം ജില്ലാ മെഡിക്കല്‍ ഓഫീസിനോട് അനുബന്ധിച്ചുള്ള ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ഏര്‍പ്പെടുത്തിയതായി ഡി.എം.ഒ ഡോ. വി. ജയശ്രീ അറിയിച്ചു.

ജൂണ്‍ 30 വരെ നിപ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ഫോണ്‍ നമ്പര്‍ 0495 2376063. (ഗസ്റ്റ് ഹൗസില്‍ പ്രവര്‍ത്തിച്ചിരുന്ന 0495 2381000 ,2380085, 2380087 എന്നീ നമ്പറുകളില്‍ നിന്നും സേവനം ലഭ്യമല്ല) നിപ സംബന്ധിച്ച കാര്യങ്ങള്‍ക്കും പ്രകൃതി ദുരന്തപകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കും ഈ കണ്‍ട്രോള്‍ റൂമിന്റെ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നും ഡി.എം .ഒ .അറിയിച്ചു.

നിപ ജാഗ്രതയും, സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ നീരീക്ഷണവും ഈ മാസം അവസാനം വരെ തുടരും. നിലവില്‍ സംശയമുള്ള കേസുകള്‍ ഒന്നുമില്ല.