
ഭൂമാഫിയകളെ സഹായിക്കുകയും തീരദേശവാസികളോട് തികഞ്ഞ അവഗണനയുമാണ് സര്‍ക്കാര്‍ കാണിക്കുന്നത്: ബിജെപി
June 16, 2018ആലപ്പുഴ : ആലപ്പുഴയില്‍ തീരദേശവാസികളോട് സര്‍ക്കാര്‍ കാട്ടുന്നത് തികഞ്ഞ അവഗണനയാണെന്നും ഭൂമാഫിയകളെ സഹായിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ കൈകൊള്ളുന്നതെന്നും ബി.ജെ.പി. ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന്‍.
കടലോര മേഖലയിലെ ജനങ്ങളുടെ വീടുകള്‍ അപകട ഭീഷണിയിലാണെന്ന് നാളുകള്‍ക്കു മുന്‍പേ അറിയാമായിരുന്നിട്ടും അവരുടെ വീടുകള്‍ക്ക് സംരക്ഷണമൊരുക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാതെ ഭൂമാഫിയയുടെ സ്ഥലത്തിന് മുന്‍പില്‍ കടല്‍ഭിത്തിയും മണല്‍ ബാഗുകളും ആവശ്യത്തിനു നല്‍കി സംരക്ഷണം കൊടുത്ത സര്‍ക്കാര്‍ നടപടി ജനാതിപത്യവ്യവസ്ഥിതിയെ അവഹേളിക്കുന്നതിനു തുല്യമാണ്.
കടലിനോടു വൈകാരിക ബന്ധമുള്ള മല്‍സ്യത്തൊഴിലാളികള്‍ കടലോരത്തുള്ള തങ്ങളുടെ വീടുകള്‍ക്ക് സംരക്ഷണം ലഭിക്കാത്തതുമൂലം ഒഴിഞ്ഞു പോകുമ്പോള്‍ ആ വസ്തു ഭൂമാഫിയയ്ക്ക് തുച്ഛ വിലയ്ക്ക് കൈക്കലാക്കാനുള്ള സൗകര്യമൊരുക്കുകയാണ് സര്‍ക്കാര്‍.
കേരളത്തിലെ ധനമന്ത്രി പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലെ അവസ്ഥയാണ് ഇത്.ഇതിനെതിരെ ശക്തമായ സമര പരിപാടികളുമായി ബി.ജെ.പി. രംഗത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഉപരി ഭാരവാഹിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി.വിനോദ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മറ്റി അംഗം അഡ്വ.രണ്‍ജീത് ശ്രീനിവാസ്, മണ്ഡലം വൈസ് പ്രസിഡന്റുമാരായ കെ.ജി.പ്രകാശ്, കെ.പി.സുരേഷ് കുമാര്‍, ഉഷാ സാബു , രേണുക, മണ്ഡലം സെക്രട്ടറിയായ എന്‍.ഡി.കൈലാസ്, ബിന്ദു വിലാസന്‍ട്രഷറര്‍ വാസുദേവകുറുപ്പ്, ജില്ലാ കമ്മറ്റി അംഗം സി.പി.മോഹനന്‍, മോര്‍ച്ച ഭാരവാഹികളായ ഉമേഷ് സേനാനി,പി.കെ.ഉണ്ണികൃഷ്ണന്‍,റ്റി.സി. രെഞ്ചിത്ത്, സുമചന്ദ്ര ബാബു, സദാശിവന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.