പത്തനംതിട്ട ജനറൽ ആശുപത്രിക്ക് അനസ്തേഷ്യ വർക്ക് സ്റ്റേഷൻ ഒരുക്കാൻ ഫെഡറൽ ബാങ്ക്
പത്തനംതിട്ട : പത്തനംതിട്ട സർക്കാർ ജനറൽ ആശുപത്രിയിൽ അനസ്തേഷ്യ വർക്ക് സ്റ്റേഷൻ ഒരുക്കാൻ ഫെഡറൽ ബാങ്ക് 12.55 ലക്ഷം രൂപ നൽകി. ഫെഡറൽ ബാങ്ക്, തിരുവല്ല റീജിയണൽ മേധാവി…
പത്തനംതിട്ട : പത്തനംതിട്ട സർക്കാർ ജനറൽ ആശുപത്രിയിൽ അനസ്തേഷ്യ വർക്ക് സ്റ്റേഷൻ ഒരുക്കാൻ ഫെഡറൽ ബാങ്ക് 12.55 ലക്ഷം രൂപ നൽകി. ഫെഡറൽ ബാങ്ക്, തിരുവല്ല റീജിയണൽ മേധാവി…
പത്തനംതിട്ട : പത്തനംതിട്ട സർക്കാർ ജനറൽ ആശുപത്രിയിൽ അനസ്തേഷ്യ വർക്ക് സ്റ്റേഷൻ ഒരുക്കാൻ ഫെഡറൽ ബാങ്ക് 12.55 ലക്ഷം രൂപ നൽകി. ഫെഡറൽ ബാങ്ക്, തിരുവല്ല റീജിയണൽ മേധാവി ഫിലിപ്പ് എബ്രഹാം അനുമതിപത്രം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനു കൈമാറി. ഫെഡറൽ ബാങ്കിന്റെ സിഎസ്ആർ പ്രവർത്തനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്
ഹോസ്പിറ്റൽ സൂപ്രണ്ട് അനിത എ, ആർഎംഒ ആഷിഷ് മോഹൻകുമാർ ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡൻ്റും ബ്രാഞ്ച് ഹെഡുമായ സോമൻ എം എം, അസോസിയേറ്റ് വൈസ് പ്രസിഡന്റ് പ്രവീൺ കെ എൽ തുടങ്ങിയ ഉദ്യോഗസ്ഥർ പങ്കെടുത്തു.
സ്‌കൂളുകൾ, ആശുപത്രികൾ, സ്‌പോർട്‌സ് അക്കാദമികൾ തുടങ്ങിയ മേഖലകളിലെ നിരവധി പ്രവർത്തനങ്ങൾക്കായി അനവധി പദ്ധതികളാണ് ഫെഡറൽ ബാങ്കിന്റെ സിഎസ്ആർ വിഭാഗമായ ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ ഏറ്റെടുത്തു നടപ്പിലാക്കുന്നത്.