പോലീസിനെ  അറിയിക്കാതെ മഞ്ചേരിയിൽ ഗ്രീൻവാലിയിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

മഞ്ചേരി ഗ്രീൻവാലിയിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

October 10, 2022 0 By Editor

മലപ്പുറം : മഞ്ചേരിയിൽ ഗ്രീൻവാലിയിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന. ഓഫീസിൽ സൂക്ഷിച്ച വിവിധ രേഖകളാണ് പരിശോധിക്കുന്നത്. സ്ഥാപനം നടത്തിയ സാമ്പത്തിക ഇടപാടുകളുടെ കൂടുതൽ വിശദാംശങ്ങളും രേഖരിക്കുന്നുണ്ട്. രാത്രിയോടെയാണ് കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘം സ്ഥലത്തെത്തിയത്. നേരത്തെ പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിന് പിന്നാലെ മലപ്പുറത്തെ പിഎഫ്ഐ സ്ഥാപനങ്ങൾ പൂട്ടി സീൽ വെച്ചിരുന്നു. എന്നാൽ അപ്പോഴും  ഗ്രീൻവാലിയിൽ നടപടിയൊന്നുമുണ്ടായിരുന്നില്ല. നിരോധനമേർപ്പെടുത്തി ദിവസങ്ങൾക്കുള്ളിലാണ് ഇവിടെയും കേന്ദ്ര സംഘമെത്തിയത്. സംസ്ഥാന പൊലീസിനെ അറിയിക്കാതെയായിരുന്നു നടപടിക്രമങ്ങൾ.

nia-inspection-in-manjeri-greenvalley