കോഴിക്കോട് ലോഡ് ഇറക്കുന്നതിനിടെ ലോറിയിൽ കെഎസ്ആർടിസി ബസ് ഇടിച്ചു; തൊഴിലാളി മരിച്ചു

കോഴിക്കോട്∙ അരീക്കാട് ദേശീയപാതയിൽ ലോറിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഒരാൾ മരിച്ചു. പാലക്കാട് നാട്ടുകൽ നെടുമ്പാര സ്വദേശി ഷഫീഖ് (36) ആണു മരിച്ചത്. മൂന്നു പേർക്ക് പരുക്കേറ്റു.…

കോഴിക്കോട്∙ അരീക്കാട് ദേശീയപാതയിൽ ലോറിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഒരാൾ മരിച്ചു. പാലക്കാട് നാട്ടുകൽ നെടുമ്പാര സ്വദേശി ഷഫീഖ് (36) ആണു മരിച്ചത്. മൂന്നു പേർക്ക് പരുക്കേറ്റു. മലപ്പുറം മേലാറ്റൂർ ചേലക്കാട് കോഡൂർ നബീൽ (35), പെരിന്തൽമണ്ണ കരിങ്കല്ലത്താണി നദീം (41) നാട്ടുകല്ല് സ്വദേശി മുർഷിദ് (23) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച പുലർച്ചെ നാലരയോടെയാണ് അപകടം. അരിക്കാട് പള്ളിക്കു സമീപത്തെ കടയ്ക്കു മുൻപിൽ നിർത്തി ലോഡ് ഇറക്കുകയായിരുന്ന ലോറിയിലാണ് തൃശൂരിൽനിന്നു മാനന്തവാടിയിലേക്ക് പോയ കെഎസ്ആർടിസി ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ, ലോഡ് ഇറക്കുകയായിരുന്ന ഷഫീഖിന്റെ മേൽ ഇരുമ്പുപെട്ടികൾ പതിക്കുകയായിരുന്നു. ലോറിയിൽ ഉണ്ടായിരുന്ന ഒരാൾ തെറിച്ചു വീണു. രണ്ടാളുകൾ ലോറിക്ക് മുകളിൽ നിന്ന് ലോഡ് ഇറക്കാൻ തുടങ്ങുകയായിരുന്നു

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story