എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി
തിരുവനന്തപുരം: സുഹൃത്തായ അധ്യാപികയെ ഉപദ്രവിച്ചെന്ന കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരേ ബലാത്സംഗക്കുറ്റം ചുമത്തി. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് ബലാത്സംഗക്കുറ്റത്തിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഉടന്‍തന്നെ യുവതിയെ വൈദ്യപരിശോധയ്ക്ക്…

തിരുവനന്തപുരം: സുഹൃത്തായ അധ്യാപികയെ ഉപദ്രവിച്ചെന്ന കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരേ ബലാത്സംഗക്കുറ്റം ചുമത്തി. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് ബലാത്സംഗക്കുറ്റത്തിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഉടന്‍തന്നെ യുവതിയെ വൈദ്യപരിശോധയ്ക്ക് വിധേയയാക്കും.
യുവതിയെ മര്‍ദ്ദിച്ചുവെന്നത് മാത്രമായിരുന്നു നേരത്തെ കുന്നപ്പിള്ളിക്കെതിരേയുള്ള പരാതി. അതനുസരിച്ചുള്ള വകുപ്പുകള്‍ മാത്രമായിരുന്നു കോവളം പോലീസ് എടുത്തിരുന്നത്. എന്നാല്‍ കോവളം സി.ഐ കൂടി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന പരാതിക്കാരിയുടെ ആരോപണത്തെ തുടര്‍ന്ന് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. വഞ്ചിയൂര്‍ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജില്ലാ മജിസ്‌ട്രേറ്റിന് മുന്നില്‍ പരാതിക്കാരി നല്‍കിയ മൊഴിയുടെകൂടി അടിസ്ഥാനത്തിലാണ് കുന്നപ്പിള്ളിക്കെതിരേ ക്രൈംബ്രാഞ്ച് പുതിയ വകുപ്പുകള്‍ ചുമത്തിയത്.
കേസില്‍ ബലാത്സംഗക്കുറ്റം കൂടി ചുമത്തിയ സാഹചര്യത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എംഎല്‍എയെ അറസ്റ്റ് ചെയ്യേണ്ടിവരും. അതിനാല്‍ തുടര്‍നടപടികള്‍ക്കായി നിയമസഭാ സ്പീക്കറെ അന്വേഷണം സംഘം സമീപിക്കും. സ്പീക്കറുടെ അനുമതിയോടെ മാത്രമേ തുടര്‍നടപടികള്‍ സാധ്യമാകു. ഇതിനുമുമ്പ് ജില്ലാ മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ടും സമര്‍പ്പിക്കും. അതേസമയം കുന്നപ്പിള്ളി എവിടെയാണെന്ന വിവരം ഇതുവരെ ലഭ്യമല്ല. എംഎല്‍എ നേരത്തെ കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നു. ശനിയാഴ്ചയാണ് ഈ ഹര്‍ജി പരിഗണിക്കുന്നത്.