ലോകകപ്പിന് കിക്കോഫ് സീരീസുമായി വികെസി പ്രൈഡ്
കോഴിക്കോട്: ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കം ആഘോഷമാക്കാന്‍ വികെസി പ്രൈഡ് പുതിയ കിക്കോഫ് സീരിസ് പാദരക്ഷകള്‍ അവതരിപ്പിച്ചു. ഖത്തറില്‍ നടക്കുന്ന ലോക ഫുട്‌ബോള്‍ മേളയില്‍ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ…
കോഴിക്കോട്: ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കം ആഘോഷമാക്കാന്‍ വികെസി പ്രൈഡ് പുതിയ കിക്കോഫ് സീരിസ് പാദരക്ഷകള്‍ അവതരിപ്പിച്ചു. ഖത്തറില്‍ നടക്കുന്ന ലോക ഫുട്‌ബോള്‍ മേളയില്‍ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ…
കോഴിക്കോട്: ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കം ആഘോഷമാക്കാന്‍ വികെസി പ്രൈഡ് പുതിയ കിക്കോഫ് സീരിസ് പാദരക്ഷകള്‍ അവതരിപ്പിച്ചു. ഖത്തറില്‍ നടക്കുന്ന ലോക ഫുട്‌ബോള്‍ മേളയില്‍ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ ജെഴ്‌സി നിറങ്ങളെ അടിസ്ഥാനമാക്കി വിവിധ നിറക്കൂട്ടൂകളിലാണ് കിക്കോഫ് സീരീസ് പാദരക്ഷകള്‍ വിപണിയിലിറക്കിയിരിക്കുന്നത്. കിക്കോഫ് സീരീസ് പാദരക്ഷകളുടെ വിപണനോല്‍ഘാടനം വികെസി ഗ്രൂപ്പ് ചെയര്‍മാന്‍ വികെസി മമ്മദ് കോയ നിര്‍വഹിച്ചു. എ കെ എഫ് ഡി എ ട്രഷറര്‍ ഹസന്‍ ഹാജി ഏറ്റുവാങ്ങി. വികെസി കിക്കോഫ് സീരിസില്‍ ഫ്‌ളിപ് ഫ്‌ളോപുകളും അവതരിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിലുടനീളമുള്ള വികെസി ഡീലര്‍മാരില്‍ നിന്നും ഫുട്‌ബോള്‍ ആരാധകര്‍ക്ക് അവരുടെ ഇഷ്ട ടീമിന്റെ നിറക്കൂട്ടിലുള്ള പാദരക്ഷകള്‍ തെരഞ്ഞെടുക്കാം. 289 രൂപ മുതല്‍ 339 രൂപ വരെ ആകര്‍ഷകമായ നിരക്കിലാണ് കിക്കോഫ് സീരീസ് സ്ലൈഡറുകളും ഫ്ളിപ് ഫ്ളോപുകളും അവതരിപ്പിച്ചിരിക്കുന്നത്.
"ഫുട്‌ബോള്‍ ആരാധകരുടെ ആഘോഷത്തോടൊപ്പം ചേരാന്‍ കായിക പ്രേമികള്‍ക്കായി ഈ ലോകകപ്പ് സീസണില്‍ പുതിയൊരു ഉല്‍പ്പന്നം വേണമെന്ന ആശയത്തില്‍ നിന്നാണ് സവിശേഷ ഗ്രാഫിക്‌സുകളോടെയുള്ള വികെസി പ്രൈഡ് കിക്കോഫ് സീരീസ് പാദരക്ഷകള്‍ അവതരിപ്പിച്ചതെന്ന്" വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാക്ക് പറഞ്ഞു.
"ഈ പാദരക്ഷകളില്‍ ഒരു രാജ്യത്തിന്റേയും പതാക ഉപയോഗിച്ചിട്ടില്ല. ഫുട്ബോള്‍ പ്രേമികള്‍ക്കായി അവരുടെ ഇഷ്ട ടീമുകളോട് ചേരുന്ന നിറക്കൂട്ടിലാണ് ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിപണിയില്‍ ഉണര്‍വ്വുണ്ടാക്കുന്ന കായിക മാമാങ്കമാണ് ലോകകപ്പ് ഫുട്ബോള്‍. പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച് പ്രാദേശിക വിപണിയെ കൂടി ഉത്തേജിപ്പിക്കുകയാണ് ലക്ഷ്യം. അയല്‍പ്പക്ക വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന് വികെസി തുടക്കമിട്ട ഷോപ്പ് ലോക്കല്‍ പ്രചാരണത്തിന് ഇതു മുതല്‍ക്കൂട്ടാകുമെന്നും" വികെസി റസാക്ക് പറഞ്ഞു.