മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് ഗവർണർ കത്ത് നൽകി; പ്രധാനമന്ത്രിയുടെ ഓഫിസിനും പകർപ്പ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രപതിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കത്തു നൽകി. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര പോയത് അറിയിക്കാതെയാണെന്നാണ് കത്തിൽ പറയുന്നത്. മുഖ്യമന്ത്രി ചട്ടം ലംഘിച്ചു.…

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രപതിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കത്തു നൽകി. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര പോയത് അറിയിക്കാതെയാണെന്നാണ് കത്തിൽ പറയുന്നത്. മുഖ്യമന്ത്രി ചട്ടം ലംഘിച്ചു. അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ടാണ് രാഷ്ട്രപതിക്ക് കത്ത് അയച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിനും കത്തിന്റെ പകർപ്പ് നൽകി.

‘‘വിദേശയാത്രയ്ക്കു പോകുമ്പോഴും തിരിച്ചെത്തുമ്പോഴും അറിയിക്കണമെന്ന കീഴ്‌വഴക്കം ലംഘിക്കപ്പെട്ടു. ഭരണച്ചുമതലകളുടെ ക്രമീകരണവും അറിയിച്ചില്ല’’ – കത്തിൽ പറയുന്നു. പത്തു ദിവസത്തെ യാത്രയെ കുറിച്ച് അറിയിച്ചില്ലെന്നും മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ ആർക്കാണ് പകരം ചുമതലയെന്ന് അറിയിച്ചില്ലെന്നുമാണ് ഗവർണർ കത്തിൽ ആരോപിക്കുന്നത്

വിദേശരാജ്യങ്ങളില്‍ ഔദ്യോഗിക യാത്ര പോകുംമുമ്പ് പ്രധാനമന്ത്രി രാഷ്ട്രപതിയെയും മുഖ്യമന്ത്രിമാര്‍ ഗവര്‍ണര്‍മാരെയും കാര്യങ്ങള്‍ നേരിട്ടെത്തി മുഖ്യമന്ത്രിമാര്‍ ഗവര്‍ണര്‍മാരെയും കാര്യങ്ങള്‍ നേരിട്ടെത്തി ധരിപ്പിക്കാറുണ്ട്. നടത്താന്‍ പോകുന്ന പ്രധാന ചര്‍ച്ചകളെയും മറ്റും പറ്റിയാണ് ഇത്തരത്തില്‍ ഭരണത്തലവന്മാരെ ധരിപ്പിക്കുക. പോയിവന്നശേഷം യാത്രയുടെ ഫലത്തെക്കുറിച്ചും അറിയിക്കും. എന്നാല്‍, ഒക്ടോബര്‍ മൂന്നു മുതല്‍ 13 വരെയുള്ള മുഖ്യമന്ത്രിയുടെ പത്തുദിവസം നീണ്ട യാത്രയും നാലുരാജ്യങ്ങള്‍ സന്ദര്‍ശിച്ചതും അവിടെ നടന്ന ഔദ്യോഗിക ചര്‍ച്ച നാലുരാജ്യങ്ങള്‍ സന്ദര്‍ശിച്ചതും അവിടെ നടന്ന ഔദ്യോഗിക ചര്‍ച്ചകള്‍ സംബന്ധിച്ചും വിവരങ്ങള്‍ ഗവര്‍ണറെ ധരിപ്പിച്ചില്ല. മന്ത്രിമാരായ വി. ശിവന്‍കുട്ടി, പി. രാജീവ്, വീണാജോര്‍ജ്, വി. അബ്ദുറഹ്‌മാന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം പല രാജ്യങ്ങളിലായി ഔദ്യോഗിക യാത്ര നടത്തി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story