ഭാരത് ജോഡോ യാത്രക്ക് കെജിഎഫിലെ പാട്ട്; രാഹുൽ ​ഗാന്ധിക്കെതിരെ കേസ്

ഭാരത് ജോഡോ യാത്രക്ക് കെജിഎഫിലെ പാട്ട്; രാഹുൽ ​ഗാന്ധിക്കെതിരെ കേസ്

November 5, 2022 0 By Editor

Case against Rahul Gandhi, others over use of KGF-2 songs in Bharat Jodo Yatra video

ബം​ഗളൂരു: ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി കെജിഎഫ് 2ലെ ഗാനങ്ങള്‍ ഉപയോ​ഗിച്ച സംഭവത്തിൽ രാഹുൽ ​ഗാന്ധിക്കെതിരെ കേസ്. പകര്‍പ്പവകാശ നിയമ ലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതി. പാട്ട് അനുമതിയില്ലാതെ ഉപയോ​ഗിച്ചെന്ന് ചൂണ്ടിക്കാട്ടി ബം​ഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംആര്‍ടി മ്യൂസിക്കാണ് പരാതി നൽകിയത്. രാഹുലിനു പുറമെ എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്, പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള സുപ്രിയ ശ്രീനേത്‌ എന്നിവര്‍ക്കെതിരെയും കേസുണ്ട്

കെജിഎഫ് രണ്ടാം ഭാഗത്തിലെ ഹിന്ദി ഗാനങ്ങളുടെ പകര്‍പ്പവകാശം ലഭിക്കാന്‍ കോടികളാണ് തങ്ങള്‍ ചെലവഴിച്ചതെന്ന് കമ്പനി പരാതിയില്‍ പറയുന്നു. നിയമവിരുദ്ധമായി ഡൗണ്‍ലോഡ് ചെയ്ത് ഗാനങ്ങള്‍ പാര്‍ട്ടിയുടേതാണെന്ന് തോന്നിക്കുന്ന രീതിയിലാണ് പ്രചരിപ്പിച്ചത്. ദൃശ്യങ്ങളില്‍ ഭാരത് ജോഡോ യാത്രയുടെ ലോഗോ ഉപയോഗിച്ചിട്ടുണ്ടെന്നും പാര്‍ട്ടിയുടെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളില്‍ അത് പ്രചരിപ്പിച്ചിട്ടുണ്ടെന്നും കമ്പനി പരാതിയിൽ ചൂണ്ടിക്കാട്ടി.

ദേശീയ പാര്‍ട്ടിയുടെ നടപടി നിയമത്തോടും സ്വകാര്യ വ്യക്തികളോടും സ്ഥാപനങ്ങളോടും അവരുടെ അവകാശങ്ങളോടുമുള്ള പരസ്യമായ അവഹേളനമാണ്. രാജ്യത്ത് ഭരണം നേടാനും സാധാരണക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമങ്ങള്‍ നിര്‍മിക്കാനും അവസരം തേടാന്‍ ശ്രമിക്കുന്ന പാർട്ടിയുടെ ഭാ​ഗത്തു നിന്നാണ് ഇത്തരം പ്രവൃത്തിയെന്നും പരാതിയിൽ പറയുന്നു