
മരട് സ്‌കൂള്‍ വാന്‍ അപകടം: പരുക്കേറ്റ ഒരു കുട്ടി മരിച്ചു
June 17, 2018കൊച്ചി: തൃപ്പൂണിത്തുറയ്ക്കടുത്ത് മരടില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. മരട് ജനത റോഡ് പാടത്ത് ലെയിനില്‍ വന്‍പുള്ളി വീട്ടില്‍ കരോള്‍ (5) ആണ് മരിച്ചത്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കരോള്‍. ഇതോടെ മരണ സംഖ്യ നാലായി.കഴിഞ്ഞ ആഴ്ചയുണ്ടായ അപകടത്തില്‍ വിദ്യാലക്ഷമി (4), ആദിത്യന്‍ (4), എന്നീ കുട്ടികളും കിഡ്‌സ് വേള്‍ഡ് എന്ന ഡേകെയറിലെ ആയയുമായ ലത (34) എന്നിവര്‍ മരണപ്പെട്ടിരുന്നു. വാന്‍ ഡ്രൈവര്‍ അനില്‍ കുമാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.