ജര്‍മ്മനിക്ക് അടി തെറ്റി

June 17, 2018 0 By Editor

മോസ്കോ: റഷ്യന്‍ ലോകകപ്പിലെ ആദ്യ അട്ടിമറിക്ക് ലുഷ്നിക്കി സ്റ്റേഡിയം സാക്ഷിയായി. നിലവിലെ ചാംപ്യന്‍മാരായ ജര്‍മനിക്ക് ആദ്യ മല്‍സരത്തില്‍ ഞെട്ടിക്കുന്ന തോല്‍വി. ഗ്രൂപ്പ് എഫിലെ കരുത്തര്‍ തമ്മിലുള്ള പോരാട്ടത്തില്‍ മെക്സിക്കോയാണ് ജര്‍മനിയെ എതിരില്ലാത്ത ഒരു ഗോളിന് ഞെട്ടിച്ചത്. 35ാം മിനിറ്റില്‍ ഹിര്‍വിങ് ലൊസാനോയുടെ ഗോളില്‍ മെക്സിക്കോ അവിസ്മരണീയ ജയം കുറിക്കുകയായിരുന്നു.കളിയിലുടനീളം ജര്‍മനി ആധിപത്യം പുലര്‍ത്തിയെങ്കിലും ഇവ ഗോളാക്കി മാറ്റാനായില്ല.