പൊലീസിലെ അടിമപ്പണി ഗൗരവത്തോടെ കാണാതെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്: രമേശ് ചെന്നിത്തല
തിരുവനന്തപുരം : സംസ്ഥാനത്തെ പൊലീസ് സംവിധാനത്തില്‍ ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസിലെ അടിമപ്പണി പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.…

തിരുവനന്തപുരം : സംസ്ഥാനത്തെ പൊലീസ് സംവിധാനത്തില്‍ ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസിലെ അടിമപ്പണി പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടി പൊലീസിലെ അടിമപ്പണി സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നില്ലെന്ന് വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊലീസ് അടിമപ്പണി വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. കെ.മുരളീധരനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പൊലീസുകാരുടെ അടിമപ്പണി ചട്ടവിരുദ്ധമെന്നും 2011ലെ പൊലീസ് ആക്ടിന് വിരുദ്ധമാണ് നടപടികളെന്നും പ്രതിപക്ഷം ഉന്നയിച്ചു.