താരാരാധന ഇസ്ലാമിക വിരുദ്ധം; ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തും; ഫുട്‌ബോള്‍ ലഹരിയാകരുത്,;പോര്‍ച്ചുഗല്‍ പതാക കെട്ടുന്നതും ശരിയല്ല - വിശ്വാസികളോട് സമസ്ത
Kozhikode: ഫുട്‌ബോൾ ലഹരി ആകരുതെന്നും താരാരാധന അതിരുകടക്കരുതെന്നും സമസ്ത. പള്ളികളിൽ ഈ മുന്നറിയിപ്പ് നൽകുമെന്ന് ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു.
കൂറ്റന്‍ കട്ടൗട്ടുകള്‍ ധൂര്‍ത്താണ്. പോര്‍ച്ചുഗല്‍ പോലുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്നതേ തെറ്റ്. രാത്രിയിലെ കളികാണല്‍ ആരാധന തടസപ്പെടുത്തുമെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.
ഇന്ന് അന്യാരാജ്യത്തിന്റെ ദേശീയ പതാക സ്വന്തം രാജ്യത്തിന്റെ ദേശീയ പതാകയെക്കാള്‍ മാനിച്ചും ആദരിച്ചും സ്‌നേഹിച്ചും അത് കൊട്ടിയാടുകയയാണ്. നമ്മുടെ രാജ്യത്തെ സ്‌നേഹിക്കുകയെന്നതല്ല അന്യരാജ്യത്തിന്റെ സ്‌പോര്‍ട്‌സ് താരങ്ങളെ ആരാധിക്കുന്നതിലേക്ക് അത് മാറുന്നു. താരാരാധന അത്രസുഖമുള്ള കാര്യമല്ല. ഒരു വ്യക്തിയെ ആരാധിക്കുന്നത് ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം നല്ലതല്ല. അതിന് ലിമിറ്റേഷന്‍ ഉണ്ട്. ഇന്ത്യയെ ഒരുകാലത്ത് അടിച്ചമര്‍ത്താന്‍ ശ്രമിച്ച പോര്‍ച്ചുഗലിനെ പോലെയുള്ള രാജ്യങ്ങളുടെ പതാകയെ നമ്മുടെ പതാകയെക്കാള്‍ സ്‌നേഹിക്കുന്നത് നല്ലതല്ലെന്നും കളി കാണുന്നത് മൂലം പല കുട്ടികളുടെയും പഠനം നഷ്ടപ്പെടുന്നു'- നാസര്‍ ഫൈസി പറഞ്ഞു.
ഇന്ന് വെള്ളിയാഴ്ച പ്രാർത്ഥനകൾക്ക് ശേഷം പള്ളികളിൽ നടക്കുന്ന പ്രസംഗത്തിൽ താരാരാധനയും ഫുട്‌ബോൾ ജ്വരവും സംബന്ധിച്ച് സംസാരിക്കുമെന്നും, അതിൽ നിന്ന് യുവാക്കൾ പിന്മാറണമെന്ന് ആവശ്യപ്പെടുമെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു. മുൻപ് ലോകകപ്പ് ഫുട്‌ബോൾ നടന്നപ്പോഴും ഇത്തരം നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും നാസർ ഫൈസി കൂടത്തായി ചൂണ്ടിക്കാട്ടി.
samastha-against-fifa-world-cup-football-mania