സോളാർ പീഡന കേസിൽ അടൂർ പ്രകാശ് എംപിക്ക് സിബിഐയുടെ ക്ലീൻ ചിറ്റ്

തിരുവനന്തപുരം: സോളാർ പീഡന കേസിൽ അടൂർ പ്രകാശ് എംപിക്ക് സിബിഐയുടെ ക്ലീൻ ചിറ്റ്. അടൂർ പ്രകാശിനെതിരെ തെളിവില്ലെന്നും പരാതിയിൽ കഴമ്പില്ലെന്നും തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട്…

തിരുവനന്തപുരം: സോളാർ പീഡന കേസിൽ അടൂർ പ്രകാശ് എംപിക്ക് സിബിഐയുടെ ക്ലീൻ ചിറ്റ്. അടൂർ പ്രകാശിനെതിരെ തെളിവില്ലെന്നും പരാതിയിൽ കഴമ്പില്ലെന്നും തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകി. അടൂർ പ്രകാശ് മന്ത്രി ആയിരുന്നപ്പോൾ സോളാർ പദ്ധതിക്ക് സഹായം വാഗ്ധാനം നൽകി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം.

പരാതിക്കാരിയുടെ ആരോപണത്തിന് തെളിവില്ലെന്നാണ് സിബിഐ റിപ്പോർട്ട്. വൻ വിവാദത്തിന് വഴി വച്ച സോളാർ കേസിൽ സിബിഐ ക്ലീൻ ചിറ്റ് നൽകുന്ന രണ്ടാമത്തെ ആളാണ് അടൂർ പ്രകാശ്. ഹൈബി ഈഡൻ എംപിക്കെതിരെ ആരോപണങ്ങൾ തള്ളി നേരത്തെ റിപ്പോർട്ട് വന്നിരുന്നു. പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തിൽ വെച്ച് മന്ത്രിയായിരിക്കെ അടൂർ പ്രകാശ് പീഡിപ്പിച്ചെന്നായിരുന്നു പരാതി.വിമാന ടിക്കറ്റ് അയച്ച് ബംഗ്ലൂരുവിലേക്ക് ക്ഷണിച്ചുവെന്നും പരാതിയിൽ പറയുന്നു.

ആരോപണങ്ങൾക്ക് യാതൊരു തെളിവും പരാതിക്കാരിക്ക് ഹാജരാക്കാനായില്ലെന്നാണ് സിബിഐ കണ്ടെത്തൽ. ബെംളൂരൂവിൽ അടൂ‍ർ പ്രകാശ് റൂമെടുക്കുകയോ ടിക്കറ്റ് അയച്ചുകൊടുക്കുകയോ ചെയ്തതിന്‍റെ തെഴിവുകളില്ല. ശാസ്ത്രീയ തെളിവും സാക്ഷിമൊഴികളും ഹാജരാക്കിയിട്ടില്ല. തെളിവുകളൊന്നും ഇല്ലാത്ത സാഹചര്യത്തിൽ കെട്ടിച്ചമച്ച പരാതിയാണിതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.

Related Articles
Next Story