ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന് പുതിയ വെല്ലുവിളി; ഒട്ടക പനിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്
ലണ്ടന്‍: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരങ്ങള്‍ കാണാന്‍ ലക്ഷക്കണക്കിന് ആളുകളാണ് ദോഹയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. രോഗ വ്യാപനത്തിനുള്ള എല്ലാ സാധ്യതകളും അടച്ചാണ് ഖത്തറില്‍ മല്‍സരങ്ങള്‍ നടക്കുന്നത്. എന്നാല്‍, ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ഉദ്ധരിച്ച് പുതിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. കാമല്‍ ഫ്‌ളു വ്യാപിക്കാന്‍ ഇടയുണ്ടെന്നാണ് വാര്‍ത്തകള്‍ വരുന്നത്
നവംബര്‍ 20ന് ആരംഭിച്ച മല്‍സരങ്ങള്‍ കാണാന്‍ ഇതിനകം തന്നെ ലക്ഷക്കണക്കിന് ആളുകള്‍ എത്തിക്കഴിഞ്ഞു. ഇനിയും ഒട്ടേറെ പേര്‍ എത്താന്‍ സധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യ രംഗത്തുള്ളവരുടെ മുന്നറിയിപ്പ്.
കാമല്‍ ഫ്‌ളു അല്ലെങ്കില്‍ മെര്‍സ് വ്യാപിക്കാനുള്ള സാധ്യതയാണ് ആരോഗ്യ രംഗത്തുള്ളവര്‍ പറയുന്നതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ഭീഷണി സൃഷ്ടിച്ച വൈറസുകള്‍ പൂര്‍ണമായി ഇല്ലാതായിട്ടില്ല എന്നതാണ് ഇതിന് ചൂണ്ടിക്കാട്ടപ്പെടുന്ന ഒരു കാരണം. കൊറോണ വൈറസ്, മങ്കിപോക്‌സ് എന്നിവയ്‌ക്കൊപ്പം കാമല്‍ ഫ്‌ളു വ്യാപിക്കാനും സാധ്യതയുണ്ടെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഖത്തറില്‍ മല്‍സരങ്ങള്‍ കാണാന്‍ ലോകത്തെ എല്ലാ രാജ്യങ്ങളില്‍ നിന്നും ആളുകള്‍ എത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വേളയില്‍ ഏത് വൈറസ് വ്യാപനമുണ്ടായാലും ലോകം മൊത്തം വ്യാപിക്കാന്‍ ഇടയാക്കുമെന്ന് ന്യൂ മൈക്രോബസ് ആന്റ് ന്യൂ ഇന്‍ഫക്ഷന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.