Begin typing your search above and press return to search.
ഫാഷൻ ഷോയുടെ പേരിൽ മോഡലുകളെ കബളിപ്പിച്ച് പണം തട്ടിയ മുഖ്യ സംഘാടകൻ ഒളിവിൽ
കൊച്ചി∙ ഫാഷൻ ഷോയുടെ പേരിൽ മോഡലുകളെ കബളിപ്പിച്ച് പണം തട്ടിയ മുഖ്യ സംഘാടകൻ ഒളിവിൽ. എമിറേറ്റ്സ് ഫാഷൻ കമ്പനി ഉടമ അൻഷാദ് ആഷ് അസീസാണ് ഷോയുടെ തലേന്ന് മുങ്ങിയത്. പണം തട്ടിയത് അൻഷാദും സംഘവുമാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പരിപാടിയുടെ സഹ സംഘാടകരായ ലിസാറോ മോഡലിങ് കമ്പനി പുറത്തുവിട്ടു.
നൂറ് കണക്കിന് മോഡലുകളെയാണ് പണം വാങ്ങിയ ശേഷം റാംപിൽ നിന്ന് ഒഴിവാക്കിയത്. ഷോയുടെ സഹ സംഘാടകരായ ലിസാറോ മോഡലിങ് കമ്പനി ഉടമ ജെനിലിനെതിരെയായിരുന്നു മോഡലുകളുടെ ആരോപണം. എന്നാൽ യഥാർഥ തട്ടിപ്പുവീരൻ മുഖ്യ സംഘാടകനായ എമിറേറ്റ്സ് ഫാഷൻ കമ്പനി ഉടമ അൻഷാദാണെന്ന് ജെനിൽ പറഞ്ഞു.
അൻഷാദും എമിറേറ്റ്സ് ഫാഷൻ കമ്പനി കോ ഓർഡിനേറ്ററും പണം വാങ്ങിയതിന്റെ തെളിവുകളും ഇവർ പുറത്തുവിട്ടു. എല്ലാത്തിനും കാരണക്കാരൻ താനാണെന്ന് കാട്ടി അൻഷാദ് അയച്ച സന്ദേശവും തെളിവുകളുടെ കൂട്ടത്തിലുണ്ട്.
Next Story