പി. ജയരാജന് കറുത്ത ഇന്നോവ ക്രിസ്റ്റ കാർ വാങ്ങാൻ 32 ലക്ഷം അനുവദിച്ച് ഉത്തരവ്

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി. ജയരാജന് കാർ വാങ്ങാൻ തുക അനുവദിച്ചു. 32,11,792 രൂപ വിലവരുന്ന കറുത്ത ഇന്നോവ…

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി. ജയരാജന് കാർ വാങ്ങാൻ തുക അനുവദിച്ചു. 32,11,792 രൂപ വിലവരുന്ന കറുത്ത ഇന്നോവ ക്രിസ്റ്റ കാറാണ് വാങ്ങുന്നത്.

ജയരാജന്​ പരമാവധി 35 ലക്ഷംരൂപ വിലയുള്ള വാഹനം ഖാദി ബോര്‍ഡ്​ ഫണ്ടിൽനിന്ന് വാങ്ങാൻ നേരത്തേ സർക്കാർ അനുമതി നൽകിയിരുന്നു. ഖാദി ബോർഡ് ചെയർമാൻ കൂടിയായ മന്ത്രി പി. രാജീവിന്‍റെ സാന്നിധ്യത്തിൽ ചേർന്ന യോഗമാണ്​ ഈ തീരുമാനമെടുത്തത്​. ​

ശാരീരിക അവസ്ഥയും സുരക്ഷാ ആവശ്യകതയും പരിഗണിച്ച്​ സുരക്ഷാ സംവിധാനങ്ങളുള്ള കാറാണ് കണ്ണൂർ തോട്ടടയിലെ ഷോറൂമിൽനിന്ന്​ വാങ്ങുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ കാർ വാങ്ങാനുള്ള തീരുമാനം വിവാദമായിരുന്നു.

കാറുകൾ വാങ്ങുന്നതിന്​ നിയന്ത്രണം ഏർപ്പെടുത്തി ചീഫ്​ സെക്രട്ടറി ഉത്തരവ്​ ഇറക്കിയതിനു​ പിന്നാലെയാണ്​ നാലു മന്ത്രിമാർക്കും ചീഫ്​ വിപ്പിനും പി. ജയരാജനും ജഡ്ജിമാർക്കുമെല്ലാം കാർ വാങ്ങാൻ തീരുമാനമുണ്ടായത്​.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story