റോഷൻമാത്യുവിനെ ചുംബിക്കുന്ന സീൻ അനവധി ടേക്കുകൾ എടുക്കേണ്ടി വന്നു ; റോഷൻ കൊച്ചുപയ്യൻ ആയതിനാൽ ചമ്മൽ ഉണ്ടായിരുന്നെന്നും ഷെഫാലി ഷാ

ഓഗസ്റ്റ് അഞ്ചിന് റിലീസ് ചെയ്ത ബോളിവുഡ് ചിത്രമാണ് ഡാർലിംഗ്സ്. ചിത്രത്തിൽ ആലിയ ഭട്ടും ഷഫാലി ഷായും മലയാളി താരമായ റോഷൻ മാത്യുവും എല്ലാം തകർത്ത് അഭിനയിച്ചിരുന്നു. ചിത്രത്തിന്…

ഓഗസ്റ്റ് അഞ്ചിന് റിലീസ് ചെയ്ത ബോളിവുഡ് ചിത്രമാണ് ഡാർലിംഗ്സ്. ചിത്രത്തിൽ ആലിയ ഭട്ടും ഷഫാലി ഷായും മലയാളി താരമായ റോഷൻ മാത്യുവും എല്ലാം തകർത്ത് അഭിനയിച്ചിരുന്നു. ചിത്രത്തിന് നെറ്റ്ഫ്ലിക്സ് ഗംഭീര വരവേല്പ്പ് ആയിരുന്നു ലഭിച്ചത്. നെറ്റ്ഫ്ലിക്സ് ആയിരുന്നു ചിത്രം റിലീസ് ചെയ്തിരുന്നത്. ആലിയ ഭട്ട് പ്രധാന വേഷത്തിലെത്തിയ ചിത്രം ആലിയ ഭട്ടിന്റെ നിർമ്മാണ അരങ്ങേറ്റ ചിത്രം കൂടി ആയിരുന്നു. . ഡാർക്ക് കോമഡി വിഭാഗത്തിൽ ആണ് ഈ ഒരു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം റിലീസ് ചെയ്ത് അടുത്ത ആഴ്ച്ചാലിൽ ട്രെൻഡിങ്ങിൽ തന്നെയാണ് നിന്നത്. ഡാർലിംഗിൽ ഷെഫാലി ഷാ റോഷൻമാത്യുവിന്റെ ചുണ്ടിൽ ചുംബിക്കുന്ന ഒരു രംഗമുണ്ട്. അതിനെ കുറിച്ച് ഷെഫാലി ഷാ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

“സിനിമയുടെ സ്ക്രിപ്റ്റ് വായിക്കുമ്പോൾ അതിലെ രണ്ട് സീനികളാണ് ആശ്ചര്യപ്പെടുത്തിയത്. ഒന്ന് ഷംഷു സുൽഫിയെ ചുംബിക്കുന്നത്. മറ്റൊന്ന് ഷംഷുവിന്റെ പഴയ കാലം പറയുന്നത്. മധുരവും അതിലോലവുമായ നിമിഷമായിരുന്നു അത്. ചിത്രത്തിലെ സാഹചര്യം അതായിരുന്നുവെങ്കിലും കഥാപാത്രം ചെയ്ത രീതി എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. അതിൽ ചിലത് രസകരമായിരന്നു. ഞങ്ങൾ ചെയ്ത ഒരു ഷോട്ടിൽ, സുൽഫിയെ ചുംബിക്കാൻ ഓടിയെത്തിയപ്പോഴേക്കും എന്റെ കയ്യിലുണ്ടായിരുന്ന ബാഗ് എന്റെ മുഖത്ത് തട്ടുകയും ഞങ്ങൾ ഇരുവരും ബാഗിൽ ചുംബിക്കുകയും ചെയ്തു. എന്നിരുന്നാലും അവസാനം, ആ രംഗം സിനിമയിൽ ഇത്ര രസമായി അവതരിപ്പിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്.”

“സത്യത്തിൽ ആ രംഗം കണ്ടപ്പോൾ ഞാൻ ശരിക്കും ടെൻഷനായി പോയി. റോഷൻ വളരെ ചെറിയ കുട്ടിയാണ്.അതിന്റെ ഒരു ചമ്മൽ ഉണ്ടായിരുന്നു എന്നത് സത്യം തന്നെ.പക്ഷെ ഈ രംഗം വളരെ രസകരമായി ആവശ്യപ്പെടുന്നതാണ്. വളരെ തന്മയത്വത്തോടെ കൂടി നടക്കുന്ന ഒരു രംഗം. ആയതുകൊണ്ട് തന്നെ പലതവണ ടേക്കുകൾ പോകേണ്ടി വന്നിരുന്നു. സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ ഒക്കെ കാണാറുണ്ട് അതിനെ അതിന്റെ വഴിക്ക് വിടുകയാണ്. സീരിയസായി സിനിമ കാണുന്നവർക്ക് അറിയാം അത് എത്രമാത്രം രസകരമായ ഒരു രംഗം ആണ് എന്ന് ” – ഷഫാലി പറഞ്ഞു

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story