കോൺഗ്രസ് നേതാവ് ശശി തരൂരിന്‍റെ കോട്ടയം ജില്ലയിലെ സന്ദർശനവും വിവാദത്തിൽ. സന്ദർശന വിവരം അറിയിച്ചില്ലെന്ന് ഡി.സി.സി നേതൃത്വം

കോൺഗ്രസ് നേതാവ് ശശി തരൂരിന്‍റെ കോട്ടയം ജില്ലയിലെ സന്ദർശനവും വിവാദത്തിൽ. സന്ദർശന വിവരം അറിയിച്ചില്ലെന്ന് ഡി.സി.സി നേതൃത്വം

December 3, 2022 0 By Editor

കോ​ട്ട​യം: കോൺഗ്രസ് നേതാവ് ശശി തരൂരിന്‍റെ കോട്ടയം ജില്ലയിലെ സന്ദർശനവും വിവാദത്തിൽ. സന്ദർശന വിവരം അറിയിച്ചില്ലെന്ന് ഡി.സി.സി നേതൃത്വം കെ.പി.സി.സിയെ ഔദ്യോഗികമായി അറിയിച്ചു. നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ നാ​ട്ട​കം സു​രേ​ഷ്​ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

അതേപേലെ, കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും യൂത്ത് കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കില്ല. വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നാണ് തിരുവഞ്ചൂർ അറിയിച്ചിട്ടുള്ളത്.

ശ​ശി ത​രൂ​ർ ര​ണ്ടു​ ദി​വ​സ​ത്തെ പ​ര്യ​ട​ന​ത്തി​നാ​ണ് ഇന്ന് ജി​ല്ല​യി​ലെ​ത്തുക. വൈ​കീ​ട്ട്​ 3.45ന്​ ​കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ്പു​മാ​യി ച​ർ​ച്ച. തു​ട​ർ​ന്ന്​ 4.30ന്​ ​പാ​ലാ ടൗ​ൺ​ഹാ​ളി​ൽ പ്ര​ഫ. കെ.​എം. ചാ​ണ്ടി ​സ്മാ​ര​ക പ്ര​ഭാ​ഷ​ണം ന​ട​ത്തും. ആ​റി​ന്​ പാ​ലാ ബി​ഷ​പ്​ ഹൗ​സി​ൽ ബി​ഷ​പ്പു​മാ​യി ച​ർ​ച്ച.

വൈ​കീ​ട്ട്​ ഏ​ഴി​ന്​ ഈ​രാ​റ്റു​പേ​ട്ട മു​ട്ടം ജ​ങ്​​ഷ​നി​ൽ വ​ർ​ഗീ​യ ഫാ​ഷി​സ​ത്തി​നെ​തി​രാ​യ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ ത​രൂ​രാ​ണ്​ മു​ഖ്യാ​തി​ഥി. ആന്‍റോ ആ​ന്‍റ​ണി എം.​പി, എ​ൻ.​എ​സ്.​യു അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​അ​ഭി​ജി​ത്​ എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും.

ഞാ​യ​റാ​ഴ്​​ച ഉ​ച്ച​ക്ക്​ ച​ങ്ങ​നാ​ശ്ശേ​രി അ​തി​രൂ​പ​ത യു​വ​ദീ​പ്തി​യു​ടെ സി​ൽ​വ​ർ​ ജൂ​ബി​ലി സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. ര​ണ്ടു മ​ണി​യോ​ടെ എ​സ്.​ബി കോ​ളജി​ൽ ​നി​ന്ന്​ ആ​രം​ഭി​ക്കു​ന്ന റാ​ലി ക​ത്തീ​ഡ്ര​ൽ പ​ള്ളി ഹാ​ളി​ൽ സ​മാ​പി​ച്ച​ ശേ​ഷ​മാ​ണ്​​ സ​മ്മേ​ള​നം.