മുടി മാറ്റിവയ്ക്കൽ ചികിത്സ നടത്തിയ 30 കാരന്‍ മരിച്ചു; നാലുപേര്‍ അറസ്റ്റില്‍

ദില്ലി: മുടി മാറ്റിവയ്ക്കലിൽ സംഭവിച്ച പിഴവ് മൂലം ദില്ലിയില്‍ യുവാവ് മരിച്ചു. 30 വയസുകാരനായ അത്തർ റഷീദ് എന്നയാളാണ് ദില്ലി നഗരത്തിലെ ഒരു ക്ലിനിക്കില്‍ മുടിമാറ്റിവയ്ക്കല്‍ ചികിത്സയ്ക്കിടെ…

ദില്ലി: മുടി മാറ്റിവയ്ക്കലിൽ സംഭവിച്ച പിഴവ് മൂലം ദില്ലിയില്‍ യുവാവ് മരിച്ചു. 30 വയസുകാരനായ അത്തർ റഷീദ് എന്നയാളാണ് ദില്ലി നഗരത്തിലെ ഒരു ക്ലിനിക്കില്‍ മുടിമാറ്റിവയ്ക്കല്‍ ചികിത്സയ്ക്കിടെ സംഭവിച്ച പിഴവിനാല്‍ അവയവങ്ങൾ തകരാറിലായി മരിച്ചത്.

റഷീദിന്‍റെ മരണത്തെ തുടര്‍ന്ന് കുടുംബം പോലീസിൽ പരാതി നൽകി. സംഭവത്തില്‍ കേസ് എടുത്ത പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. ചികിത്സയ്ക്ക് ശേഷം റഷീദിന് ദേഹമാസകലം ചൊറിച്ചിൽ അനുഭവപ്പെട്ടുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തുടര്‍ന്ന് റഷീദിന്‍റെ വൃക്കകൾ പ്രവർത്തനരഹിതമായി. പിന്നീട് മറ്റ് അവയവങ്ങളും തകരാറിലായി. ഇതാണ് റഷീദിന്‍റെ മരണത്തിലേക്ക് നയിച്ചതെന്ന് അമ്മ ആസിയ ബീഗം വെളിപ്പെടുത്തി.

മുടി മാറ്റിവയ്ക്കലില്‍ സംഭവിച്ച പിഴവ് മൂലം മരണം ആദ്യമായല്ല സംഭവിക്കുന്നത്. 2021 സെപ്റ്റംബറിൽ മുടി മാറ്റിവയ്ക്കൽ നടത്തിയ 31 വയസ്സുള്ള ആള്‍ അനാഫൈലക്റ്റിക് ഷോക്ക് മൂലം ഗുജറാത്തിൽ മരിച്ചിരുന്നു. മുംബൈയിൽ നിന്നുള്ള 43 കാരനായ ഒരു വ്യവസായി 2019-ൽ മുടി മാറ്റിവയ്ക്കൽ നടത്തി രണ്ട് ദിവസത്തിന് ശേഷം മരിച്ചിരുന്നു.

സാധാരണഗതിയിൽ ജീവൻ അപകടപ്പെടുത്തുന്ന ഒരു പ്രക്രിയ അല്ല മുടിമാറ്റിവയ്ക്കല്‍ പ്രക്രിയ. എന്നാല്‍ വൈദ്യശാസ്ത്രപരമായ അശ്രദ്ധമൂലം മുടി മാറ്റിവയ്ക്കലും അപകടമായി മാറാം. അതിനാല്‍ തന്നെ രോഗിക്ക് സുരക്ഷിതമായ സാഹചര്യങ്ങൾ ക്ലിനിക്ക് ഉറപ്പാക്കേണ്ടതുണ്ട്. ലോക്കൽ അനസ്തേഷ്യയ്ക്ക് പകരം ജനറൽ അനസ്തേഷ്യ ഉപയോഗിക്കുന്നതും അപകട സാധ്യത കൂട്ടുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story