
ബിജെപിയെ തോല്പിച്ചു; ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ ഭരണം പിടിച്ച് ആം ആദ്മി
December 7, 2022ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ ഭരണം ബി.ജെ.പിയിൽ നിന്ന് ആം ആദ്മി പിടിച്ചെടുത്തു. ആകെയുള്ള 250 സീറ്റുകളിൽ 134 എണ്ണത്തിലാണ് ആം ആദ്മി വിജയം ഉറപ്പിച്ചത്. വിജയം ബി.ജെ.പിയ്ക്കും കേന്ദ്രസർക്കാരിനുമുള്ള തിരിച്ചടിയാണെന്ന് ആം ആദ്മി അവകാശപ്പെട്ടു. അതേസമയം, ആവശ്യമായ തിരുത്തലുകളിലൂടെ വീണ്ടും പാർട്ടി ശക്തമായി തിരിച്ചെത്തും എന്നാണ് ബി.ജെ.പി പ്രതികരണം.