കാസർകോട് യുവാവിനെ കാപ ചുമത്തി ജയിലിലടച്ചു

കാസർകോട്: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ ചുമത്തി അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചു. ഹൊസ്ദുർഗ്ഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ആശികിനെ (26) തിരെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.

മോഷണം, പിടിച്ചുപറി, മയക്കുമരുന്ന് കടത്ത്, നരഹത്യ അടക്കം വിവിധ പൊലീസ് സ്റ്റേഷനുകളിൽ 11 കേസുകളിൽ പ്രതിയാണ് ആശിക്കെന്ന് പൊലീസ് പറഞ്ഞു. കാഞ്ഞങ്ങാട് ഡിവൈ.എസ്‌.പി പി ബാലകൃഷ്ണൻ നായരുടെയും ഹോസ്ദുർഗ് ഇൻസ്‌പെക്ടർ കെ.പി ഷൈനിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവാവിനെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള 'ഓപറേഷൻ ക്ലീൻ കാസർകോട്' പദ്ധതിയുടെ ഭാഗമായാണ് യുവാവിനെ ജയിലിലയച്ചത്. പൊലീസ് സംഘത്തിൽ അബൂബക്കർ കല്ലായി, നികേഷ്, ജിനേഷ് എന്നിവരുമുണ്ടായിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story