പുഷ്പ 2 റിലീസ് തീയതി പ്രഖ്യാപിച്ചു ! ചിത്രം 2024ൽ 17 ഭാഷകളിൽ റിലീസ് ചെയ്യും 

     പുഷ്പ 2 റിലീസ് തീയതി പ്രഖ്യാപിച്ചു ! ചിത്രം 2024ൽ 17 ഭാഷകളിൽ റിലീസ് ചെയ്യും ഇന്ത്യൻ ബോക്സ് ഓഫീസിൽ ഏറെ ചലനങ്ങൾ സൃഷ്ടിച്ച…

പുഷ്പ 2 റിലീസ് തീയതി പ്രഖ്യാപിച്ചു ! ചിത്രം 2024ൽ 17 ഭാഷകളിൽ റിലീസ് ചെയ്യും

ഇന്ത്യൻ ബോക്സ് ഓഫീസിൽ ഏറെ ചലനങ്ങൾ സൃഷ്ടിച്ച ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ. രണ്ടു ഭാഗങ്ങളിലായി ആദ്യം തന്നെ പ്രഖ്യാപിച്ച ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങി രണ്ടാം വർഷത്തിലേക്ക് കിടക്കുമ്പോഴും രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഇതുവരെ ആരംഭിച്ചിട്ടില്ല. നിലവിൽ പുഷ്പയുടെ റഷ്യൻ റിലീസുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിലാണ് അല്ലു അർജുൻ.

ഇപ്പോൾ പുറത്തുവരുന്ന പുതിയ വാർത്തകൾ അനുസരിച്ച് പുഷ്പ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഡിസംബർ 12 മുതൽ ആരംഭിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. ചിത്രം 2024 സംക്രാന്തിക്ക് ഫെസ്റ്റിവെൽ റിലീസ് ചെയ്യാനാണ് ടീം ഇപ്പോൾ പദ്ധതിയിടുന്നത്. ഒരു ഫെസ്റ്റിവൽ റിലീസ് തീയതി ഇതിനകം തന്നെ വൻ ഹൈപ്പിലേക്ക് ചേർത്താൽ അത് ബോക്സ് ഓഫീസിൽ തരംഗങ്ങൾ സൃഷ്ടിക്കുമെന്നാണ് അണിയറ പ്രവർത്തകർ വിശ്വസിക്കുന്നത്. കെജിഎഫ് 2 റിലീസ് ചെയ്തതിനു സമാനമായി രാജ്യാന്തര വിപണിയിലും ഒരേസമയം റിലീസ് ചെയ്യാനാണ് ടീം ഒരുങ്ങുന്നത്. റഷ്യ ജപ്പാൻ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ചിത്രത്തിൻറെ ആദ്യഭാഗത്തിന്റെ പ്രചാരണ പരിപാടികൾ വലിയ വിജയം കണ്ടിരുന്നു. 17 ഭാഷകളിൽ ആയിട്ടായിരിക്കും ചിത്രത്തിലെ രണ്ടാം ഭാഗം പ്രേക്ഷകർക്ക് മുന്നിൽ എത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബാങ്കോക്ക് വനമേഖലയിലാണ് ആദ്യ ഷെഡ്യൂൾ പ്ലാൻ ചെയ്യുന്നത്. പദ്ധതി അനുസരിച്ച്, 2 ആഴ്ചത്തെ ഷെഡ്യൂൾ ആയിരിക്കും, ഷൂട്ടിംഗ് ഭാഗത്തിന്റെ ഭൂരിഭാഗവും വനങ്ങളിൽ നടക്കുമെന്ന് പറയപ്പെടുന്നു. പോയ മാസത്തിൽ ചിത്രത്തിൻറെ ചില ട്രയൽ രംഗങ്ങൾ ചിത്രീകരിച്ചിരുന്നു പുഷ്പയുടെ വാർഷിക ദിനത്തിൽ ഡിസംബർ 17ന് ഇത് അണിയറ പ്രവർത്തകർ പുറത്തുവിടും എന്നാണ് പറയപ്പെടുന്നത്. അന്താരാഷ്ട്ര പശ്ചാത്തലത്തിലേക്ക് ചിത്രം മാറും എന്നും സൂചനകൾ ഉണ്ട്. രശ്മിക മന്ദാന ശ്രീ വല്ലിയായി ചിത്രത്തിൽ തിരിച്ചെത്തും, പുഷ്പ 2 ൽ ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന ഭൻവർ സിംഗ് ഷെഖാവത്ത് എന്ന കഥാപാത്രത്തിന് വേണ്ടിയും ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story