അരുണാചലിൽ ഇന്ത്യ–ചൈന സൈനികര്‍ ഏറ്റുമുട്ടി; ഇരുഭാഗത്തും പരുക്ക്

ന്യൂഡൽഹി∙ അരുണാചൽ പ്രദേശിൽ നിയന്ത്രണരേഖയില്‍ ഇന്ത്യ–ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷം. ഈ മാസം ഒന്‍പതിനാണ് (വെള്ളിയാഴ്ച) സംഘര്‍ഷമുണ്ടായത്. ചൈനയുടെ പ്രകോപനത്തിനു തിരിച്ചടി നല്‍കിയെന്നു സൈനിക വൃത്തങ്ങള്‍ അറിയിച്ചു.…

ന്യൂഡൽഹി∙ അരുണാചൽ പ്രദേശിൽ നിയന്ത്രണരേഖയില്‍ ഇന്ത്യ–ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷം. ഈ മാസം ഒന്‍പതിനാണ് (വെള്ളിയാഴ്ച) സംഘര്‍ഷമുണ്ടായത്. ചൈനയുടെ പ്രകോപനത്തിനു തിരിച്ചടി നല്‍കിയെന്നു സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇരുഭാഗത്തെയും സൈനികര്‍ക്കു പരുക്കേറ്റു. പിന്നാലെ ഇരു സൈന്യവും നിയന്ത്രണരേഖയില്‍നിന്ന് പിന്‍മാറി.

അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലാണ് സംഭവം. ചൈനീസ് സൈന്യം യഥാര്‍ത്ഥ നിയന്ത്രണ രേഖ ലംഘിക്കുകയായിരുന്നു. ഇത് ഇന്ത്യന്‍ സൈന്യം തടഞ്ഞു. തുടര്‍ന്നാണ് സംഘര്‍മുണ്ടായതെന്നാണ് വിവരം.

കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷമുണ്ടായതിന് പിന്നാലെ ആദ്യമായാണ് മറ്റൊരു ഇന്ത്യ-ചൈന സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2020 ല്‍ ഗാല്‍വന്‍ താഴ് വരയിലുണ്ടായ ഏറ്റുമുട്ടലാണ് ഇതില്‍ ഏറ്റവും രൂക്ഷമായത്. സംഭവത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു. ചൈനയുടെ 40 സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story