മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് ക്രേസ് ബിസ്‌കറ്റ്സ് ഫാക്ടറി ഉദ്ഘാടനം ചെയ്യും

Chief Minister Pinarayi Vijayan will inaugurate Craze Biscuits Factory in Kozhikode കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് ക്രേസ് ബിസ്‌ക്കറ്റ്സ് ഫാക്ടറി ഉദ്ഘാടനം ചെയ്യും.…

Chief Minister Pinarayi Vijayan will inaugurate Craze Biscuits Factory in Kozhikode

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് ക്രേസ് ബിസ്‌ക്കറ്റ്സ് ഫാക്ടറി ഉദ്ഘാടനം ചെയ്യും. 2022 ഡിസംബര്‍ 17ന് രാവിലെ 10.30ന് നടക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രി ക്രേസ് ഫാക്ടറി ഉദ്ഘാടനം ചെയ്യുന്നത്.

വ്യവസായ- നിയമ മന്ത്രി പി. രാജീവ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ടൂറിസം- പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പുതിയ ബിസ്കറ്റ് വേരിയന്റുകൾ അവതരിപ്പിക്കും. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ആസ്‌കോ ഗ്ലോബല്‍ ട്രസ്റ്റ് ഉദ്ഘാടനം ചെയ്യും. തുറമുഖം- മ്യൂസിയം- പുരാവസ്തു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍, എം.കെ രാഘവന്‍ എംപി, പ്രതിപക്ഷ ഉപനേതാവ് പി. കെ കുഞ്ഞാലിക്കുട്ടി, ബാലുശേരി എംഎല്‍എ കെ. എം സച്ചിന്‍ ദേവ്, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തുടങ്ങിയവർ വിശിഷ്ടാതിഥികളായിരിക്കും. ഒരു ലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീര്‍ണത്തിൽ കോഴിക്കോട് കിനാലൂര്‍ കെഎസ്‌ഐഡിസി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ ഫുഡ് ആന്‍ഡ് കണ്‍ഫക്ഷനറി ഫാക്ടറിയാണ് പിണറായി വിജയന്‍ രാജ്യത്തിന് സമര്‍പ്പിക്കുന്നത്.

ജിസിസി, ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുന്ന ബിസിനസ് ശൃംഖലകളുള്ള ആസ്‌കോ ഗ്ലോബല്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ നിര്‍മ്മാണ സംരംഭമാണ് ക്രേസ് ബിസ്‌ക്കറ്റ്സ് ഫാക്ടറി. അതിനൂതന സാങ്കേതിക വിദ്യയും അന്താരാഷ്ട്ര പ്രശസ്തി നേടിയ ഫുഡ് ടെക്‌നോളജിസ്റ്റുകള്‍ നേരിട്ടു തയ്യാറാക്കുന്ന രുചിക്കൂട്ടുകളും ക്രേസ് ബിസ്‌ക്കറ്റുകളുടെ പ്രത്യേകതകളാണ്.

കാരമല്‍ ഫിംഗേഴ്സ്, കാര്‍ഡമം ഫ്രഷ്, കോഫി മാരി, തിന്‍ ആരോറൂട്ട്, മാള്‍ട്ടി മില്‍ക്കി ക്രഞ്ച്, കാഷ്യൂ കുക്കി, ബട്ടര്‍ കുക്കി, പെറ്റിറ്റ് ബുറേ, ഷോര്‍ട്ട് കേക്ക്, ഫിറ്റ് ബൈറ്റ് തുടങ്ങി 22ഓളം വൈവിധ്യമാര്‍ന്ന ബിസ്‌കറ്റ് ഇനങ്ങളാണ് ക്രേസ് വിപണിയിലിറക്കിയിരിക്കുന്നത്.

കോഴിക്കോട് നടന്ന പത്രസമ്മേളനത്തിൽ ക്രേസ് ബിസ്ക്കറ്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അബ്ദുൽ അസീസ് ചൊവ്വഞ്ചേരി, ഡയറക്ടർ അലി സിയാൻ, ഡയറക്ടർ ഫസീല അസീസ്, ബ്രാൻഡ്- കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റ്, സി എം ഡി (പുഷ് 360 ) വി. എ ശ്രീകുമാർ, സി എഫ് ഒ പ്രശാന്ത് മോഹൻ , ജിഎം സെയിൽസ് & മാർക്കറ്റിങ് ജെൻസൺ ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.

Sreejith Sreedharan

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story