‘ആരു ചോദിച്ചാലും 26 വയസ്സെന്നു പറയാൻ സഖാവ് പറഞ്ഞു’: ആനാവൂരിന്  കുരുക്കായി എസ്എഫ്ഐ നേതാവിന്റെ ശബ്ദ സന്ദേശം

‘ആരു ചോദിച്ചാലും 26 വയസ്സെന്നു പറയാൻ സഖാവ് പറഞ്ഞു’: ആനാവൂരിന് കുരുക്കായി എസ്എഫ്ഐ നേതാവിന്റെ ശബ്ദ സന്ദേശം

December 24, 2022 0 By Editor

എസ്എഫ്ഐ നേതാവായി തുടരാൻ യഥാർഥ പ്രായം മറച്ചുവയ്ക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ‍ നാഗപ്പൻ നിർദേശിച്ചതായി നേതാവിന്റെ പേരിലുള്ള ശബ്ദ സന്ദേശം. എസ്എഫ്ഐ തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറിയും സിപിഎം നേതാവുമായ ജെ.ജെ. അഭിജിത്തിന്റേത് എന്ന പേരിലാണ് ഓഡിയോ പ്രചരിക്കുന്നത്. പല പ്രായത്തിലുള്ള സർട്ടിഫിക്കറ്റുകൾ തന്റെ പക്കലുണ്ടെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു. വനിതാ പ്രവർത്തകയോടുള്ള മോശം പെരുമാറ്റത്തിന് അഭിജിത്തിനെതിരെ കഴിഞ്ഞ ദിവസം നടപടി എടുത്തിരുന്നു.

‘26 വരെയേ എസ്എഫ്ഐയിൽ നിൽക്കാൻ പറ്റൂ. ഈ വർഷം എനിക്ക് 30 ആയി. ഞാൻ 1992 ലാണ് ജനിച്ചത്. 92, 94, 95, 96 ഈ വർഷങ്ങളിലെ എല്ലാം സർട്ടിഫിക്കറ്റുകളുണ്ട്. ആരു ചോദിച്ചാലും 26 ആയെന്നു പറയാൻ നാഗപ്പൻ സഖാവ് പറഞ്ഞു. പ്രദീപ് സാറും അങ്ങനെ പറയാൻ പറഞ്ഞു. നിങ്ങളെയൊക്കെ ഒഴിവാക്കിലായും എനിക്ക് നിന്നല്ലേ പറ്റൂ. പണ്ടത്തെപ്പോലെ വെട്ടാനൊന്നും ആരുമില്ലാത്തതു കൊണ്ട് നല്ല സുഖമാണ്. എന്നാലും വെട്ടിക്കളിക്കാൻ ആരുമില്ലാത്തതിനാൽ മനസ്സു മടുപ്പിക്കുന്നുണ്ട്. ആരെങ്കിലും വേണം വെട്ടിക്കളിക്കാനൊക്കെ’’– അഭിജിത്തിന്റെ പേരിലുള്ള ഓഡിയോയിൽ പറയുന്നു.

jj-abhijith-cpm

വനിതാ പ്രവർത്തകയോടു മോശമായി പെരുമാറിയെന്നും മദ്യപിച്ചെന്നും പരാതിയുയർന്നതിനെ തുടർന്ന് അഭിജിത്തിനെ പാർട്ടി ചുമതലകളിൽനിന്ന് ഒഴിവാക്കുകയും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു. പാർട്ടിയുടെ ലഹരിവിരുദ്ധ പരിപാടി കഴിഞ്ഞ് ബീയർ പാർലറിലെത്തി മദ്യപിച്ചതിനാണ് അഭിജിത്തിനെതിരെ നടപടി. നേരത്തേ ഡിവൈഎഫ്ഐയിൽനിന്ന് അഭിജിത്തിനെ പുറത്താക്കിയിരുന്നു.