
ക്രിസ്മസ് ഫോട്ടോഷൂട്ടിലും മനം കവർന്ന് സ്വന്തം ഹണി റോസ്
December 25, 2022മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ഹണി റോസ്. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഏത് ഭാഷയിൽ ആണെങ്കിലും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. മലയാളത്തിൽ ആണ് താരം അഭിനയം ആരംഭിച്ചത് എങ്കിലും വളരെ പെട്ടെന്ന് ഇതര ഭാഷകളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിച്ചിട്ടുണ്ട്.
2005 മുതൽ താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നത്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. ആദ്യ തമിഴ് ചിത്രമായ മുദൽ കനവേ എന്ന റൊമാന്റിക് സിനിമയിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. ഇപ്പോൾ തെലുങ്കിൽ താരം അരങ്ങേരുന്നുണ്ട്.
താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്. അതു കൊണ്ടു തന്നെ താരത്തിന്റെ ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്. ആരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് താരത്തിന് ഓരോ ഫോട്ടോകൾക്കും വീഡിയോകൾക്കും ലഭിക്കാറുള്ളത്. ഇപ്പോൾ താരം ക്രിസ്തുമസ് സ്പെഷ്യൽ ഫോട്ടോ ഷൂട്ട് ആണ് പങ്കുവെച്ചിരിക്കുന്നത്.
റെഡ് കളർ ഹോട്ട് ഡ്രസ്സിൽ വളരെ മനോഹരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഏത് വിശേഷ ദിവസങ്ങളിലും താരത്തിന്റെ സ്പെഷ്യൽ ഫോട്ടോഷൂട്ടിന് വേണ്ടി ആരാധകർ കാത്തിരിക്കുന്നത് വെറുതെയല്ല എന്ന് തന്നെയാണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടുകൾ കണ്ട് ആരാധകർ അഭിപ്രായപ്പെടുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം ലക്ഷക്കണക്കിന് ആളുകൾ ഫോട്ടോകൾ കാണുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.