Begin typing your search above and press return to search.
മലപ്പുറത്ത് കരോളുമായി ഇറങ്ങിയ കുട്ടികളെ പട്ടികയും വടിയുംകൊണ്ട് അടിച്ചോടിച്ചു, അഞ്ചുപേർ ആശുപത്രിയിൽ; കേസെടുത്തു
മലപ്പുറം; കരോള്‍ സംഘത്തിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം. കരോളുമായി ഇറങ്ങിയ കുട്ടികളെ മദ്യപസംഘം മർദിക്കുകയായിരുന്നു. മലപ്പുറം പെരുമുക്കിൽ ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവമുണ്ടായത്. മര്‍ദനത്തില്‍ പരിക്കേറ്റ അഞ്ചു…

മലപ്പുറം; കരോള്‍ സംഘത്തിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം. കരോളുമായി ഇറങ്ങിയ കുട്ടികളെ മദ്യപസംഘം മർദിക്കുകയായിരുന്നു. മലപ്പുറം പെരുമുക്കിൽ ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവമുണ്ടായത്. മര്‍ദനത്തില്‍ പരിക്കേറ്റ അഞ്ചു കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പോലീസ് കേസെടുത്തു.
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കരോളുമായി ഇറങ്ങിയ ഇരുപത്തഞ്ചോളം കുട്ടികളുടെ സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായത്. മദ്യപസംഘം പ്രകോപനമില്ലാതെ പട്ടികയും വടിയും ഉപയോഗിച്ച് അടിച്ചോടിക്കുകയായിരുന്നുവെന്നാണ് പരാതി. കരോളിനു വേണ്ടി കുട്ടികള്‍ വാടകയ്ക്ക് എടുത്ത വാദ്യോപകരണങ്ങളും സംഘം നശിപ്പിച്ചു.
നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തിയെങ്കിലും ആക്രമികള്‍ ഓടിരക്ഷപ്പെട്ടു. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
Next Story